
സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വരനെ ആവശ്യമുണ്ട് ”
സംവിധായകരായ മേജര്‍ രവി,ലാല്‍ ജോസ്,ജോണി ഏന്റെണി എന്നിവരെ കൂടാതെ സന്ദീപ് രാജ്,വഫാ ഖദീജ,ദിവ്യ മേനോന്‍ അഹമ്മദ്,മീര കൃഷ്ണന്‍ എന്നിവര്‍ക്കാെപ്പം സൗബിന്‍ ഷാഹീര്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.
എം സ്റ്റാര്‍ സ്റ്റാറ്റ്ലെറ്റ് കമ്യൂണിക്കേഷന്റെ സഹകരത്തോടെ വേഫാറര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളിധരന്‍ നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍-തൊബി ജോബി, ലെെന്‍ പ്രൊഡ്യുസര്‍-ഹാരീസ് ദേശം,പ്രൊഡക്ഷന്‍ ഡിസെെന്‍-ദിനോ ശങ്കര്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ഉത്തര മേനോന്‍, സ്റ്റില്‍സ്-മോമ്മി, പരസ്യക്കല-ഓള്‍ഡ് മോങ്കസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിതിന്‍ നസീര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-റിനി ദിവാകര്‍,വിനോഷ് കെെമള്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here