ലോക കേരളസഭാ സമ്മേളനത്തിന് തുടക്കം;

തിരുവനന്തപുരം: ആഗോള മലയാളിപ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഗാംഭീര്യവും വിളിച്ചോതുന്ന രണ്ടാമത് ലോക കേരളസഭയുടെ സമ്മേളനത്തിന് തുടക്കമായി.

രാവിലെ ഒമ്പതിന് നിയമസഭാ സമുച്ചയത്തിലെ സ്ഥിരംവേദിയായ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. ലോക കേരളസഭ സമീപന രേഖ മുഖ്യമന്ത്രി അവതരിപ്പിച്ചു.

തുടര്‍ന്ന് മേഖലാ, വിഷയ മേഖലാ യോഗങ്ങള്‍ ചേരും. ലോക കേരളസഭ-നിയമ നിര്‍മാണത്തിനുള്ള കരട് ബില്ലിന്റെ അവതരണവും നടക്കും. മൂന്നിന് വിവിധ ചര്‍ച്ചകളുടെ സമാപനവും മുഖ്യമന്ത്രിയുടെ മറുപടിയുമുണ്ടാകും. പകല്‍ ഒന്നിന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരികോത്സവം, മാധ്യമ സെമിനാര്‍, പ്രവാസി സാഹിത്യ സമ്മേളനം എന്നിവയും നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

47 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഗള്‍ഫ്, സാര്‍ക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ എന്നിവിടങ്ങളില്‍നിന്നായി 351 പ്രതിനിധികളാണ് സഭയിലുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.

28 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമസമ്മേളനത്തിലുണ്ടായിരുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയുംചെയ്യുമെന്ന വ്യവസ്ഥപ്രകാരം 58 പേര്‍ വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News