
ലോകമെമ്പാടും ആരാധകരുള്ള ആഡംബര വാഹനമാണ് എസ്‌യുവികളിലൊന്നായ മെഴ്‌സിഡീസ് ജി63 എഎംജി അഥവാ ജി വാഗണ്‍. എന്നാല്‍ വാഹനത്തിന്റെ പ്രകടനത്തില്‍ അതൃപ്തനായ ഒരു യുവാവ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത് വളരെ വ്യത്യസ്തമായാണ്.
വാഹനം ഹെലികോപ്റ്ററില്‍ കയറ്റി 1000 അടി ഉയരത്തിലെത്തിച്ചതിന് ശേഷം താഴേയ്ക്കിട്ടാണ് യുവാവ് പ്രതിഷേധിച്ചത്.
റഷ്യന്‍ സ്വദേശിയും വ്‌ളോഗറുമായ മോറോസ് ഇഗോ എന്ന യുവാവാണ് തന്റെ എസ്‌യുവി തകര്‍ത്തതും അതു വീഡിയോയായി ചിത്രീകരിച്ച് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതും. മോറോസ് 2018ലാണ് എസ്യുവി സ്വന്തമാക്കിയത്. എന്നാല്‍ സുഹൃത്തുമായുള്ള പന്തയമാണ് യുവാവിന്റെ പ്രവര്‍ത്തിക്ക് പിന്നിലെന്നും ആരോപണമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here