2020ല്‍ ഫോണുകള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യത കൂടുതല്‍

2020ല്‍ മൊബൈല്‍ ഫോണുകളുടെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍.

2020ല്‍ സ്മാര്‍ട് ഫോണുകള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018നെ അപേക്ഷിച്ച് 2019ല്‍ 54 ശതമാനം വര്‍ധനയാണ് ഫോണ്‍ ചോര്‍ത്തലില്‍ ഉണ്ടായത്. എന്നാല്‍ 2020ല്‍ ഇത് വീണ്ടും വര്‍ധിക്കും.

മൊബൈല്‍ മാല്‍വെയര്‍, ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡാറ്റാ വേഗത കൂടുന്നതിനനുസരിച്ച് സൈബര്‍ അക്രമണങ്ങളും വര്‍ധിക്കും. പ്രമുഖ അക്കൗണ്ടിങ്, കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണിന്റേതാണ് റിപ്പോര്‍ട്ട്.

94 ശതമാനം സൈബര്‍ സുരക്ഷാ വീഴ്ചകളും നമ്മളുടെ തന്നെ മനുഷ്യരുടെ പിഴവ് മൂലം സംഭവിക്കുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News