പാണ്ഡ്യയും നടി നടാഷയും പ്രണയത്തില്‍; ചിത്രങ്ങളും വീഡിയോയും

മുംബൈ: പ്രണയം തുറന്നുപറഞ്ഞ് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ.

പുതുവര്‍ഷപ്പിറവിക്ക് പിന്നാലെയാണ് സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം ഹാര്‍ദിക് പാണ്ഡ്യ തുറന്നു സമ്മതിച്ചത്. നടാഷയുമൊത്തുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു.

‘മേ തേരാ, തൂ മേരി ജാനേ, സാരാ ഹിന്ദുസ്ഥാന്‍’ (ഞാന്‍ നിന്റേതാണ്, നീ എന്റേതും. ഇക്കാര്യം ഇനി ഈ രാജ്യം മുഴുവനും അറിയാം) എന്ന വരികളോടൊണ് നടാഷയുമൊത്തുള്ള ചിത്രം പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

പ്രകാശ് ഝാ സംവിധാനം ചെയ്ത സത്യാഗ്രഹ എന്ന ചിത്രത്തിലൂടെയാണ് നടാഷ ബോളിവുഡില്‍ അരങ്ങേറിയത്. ബിഗ് ബോസിന്റെ ഹിന്ദിപ തിപ്പിലൂടെയാണ് നടാഷ ശ്രദ്ധിക്കപ്പെട്ടത്.

View this post on Instagram

Mai tera, Tu meri jaane, saara Hindustan. ?? 01.01.2020 ❤️ #engaged

A post shared by Hardik Pandya (@hardikpandya93) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here