2019: പ്രക്ഷോഭങ്ങളാല്‍ നിറഞ്ഞ വര്‍ഷം

2019 പ്രക്ഷോഭങ്ങളാല്‍ നിറഞ്ഞ വര്‍ഷമാണ്. ലോകമെമ്പാടും ഭരണ വിരുദ്ധ വികാരങ്ങള്‍ അലയടിച്ച വര്‍ഷം.

എല്ലാ ഭൂഖണ്ഡങ്ങളിലും ജനരോക്ഷം ഭരണവര്‍ഗ്ഗത്തിന് നേരെ ഉയര്‍ന്നു.അവ ദശലക്ഷങ്ങള്‍ നിറഞ്ഞ പ്രക്ഷോഭങ്ങളായി തെരുവുകള്‍ കീഴടക്കി, ജനകീയപ്രതിഷേധങ്ങള്‍ ഭരണകൂടങ്ങളെ വിറപ്പിച്ചു.

അസമത്വം,അഴിമതി,പട്ടിണി,തൊഴിലില്ലായ്മ,കെടുകാര്യസ്ഥത,ഫാസിസ്റ്റ് മോഡല്‍ ഭരണം തുടങ്ങിയവ ലോകമെമ്പാടുമുള്ള സാധാരണക്കാരായ ജനങ്ങളില്‍ കടുത്ത രോക്ഷമാണ് സൃഷ്ട്ടിച്ചത്. ഉല്‍പതിഷ്ണുക്കളായ ക്ഷുപിത യൗവ്വനങ്ങള്‍ തെരുവുകളില്‍ ഭരണവര്‍ഗ്ഗത്തിന് നേരെ നിലക്കാതെ ആക്രോശിച്ചു. ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് നേരെ ഭരണകൂടം വെടിയുണ്ടകളുതിര്‍ത്തു.

‘ഇത് ഞങ്ങള്‍ക്ക് വേണ്ട’ എന്ന് ഭരണവര്‍ഗം അടിച്ചേല്‍പ്പിച്ച നയങ്ങള്‍ക്കും,നടപടികള്‍ക്കും നേരെ ലോക ജനത ഒരേ സ്വരത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഭരണഘടനാ മൂല്യങ്ങളെ കാറ്റില്‍ പറത്തി നഗ്‌നമായ മത വിവേചനം നിറഞ്ഞ പൗരത്വ നിയമ ഭേദഗതി കൊണ്ടു വന്നപ്പോള്‍ രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ ഭരണഘടന ഉയര്‍ത്തി പിടിച്ച് തെരുവിലിറങ്ങി.

പൗരത്വ ഭേദഗതി നിയമത്തെ ജനം കീറി എറിഞ്ഞു. ഭരണകൂടം നിശബ്ദമായി.സര്‍ക്കാറിന്റെ മൗന സമ്മതത്തോടെ പോലീസ് ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു നിരവധി പേര്‍ കൊല്ലപ്പെട്ടു.

തെക്കേ അമേരിക്കയിലെ ചിലിയില്‍ കടുത്ത അസമത്വത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങി.ഒടുവില്‍ സാന്തിയാഗോയിലെ ഒക്ടോബര്‍ വിപ്ലവത്തിന് മുന്‍പില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേരക്ക് മുട്ടുമടക്കേണ്ടി വന്നു. ഇതേ സമയത്ത് തന്നെ മെഡിറ്ററേനിയന്‍ തീരത്തെ ലബനനിലും അറബ് മേഖലയിലെ ഇറാഖിലും ഭരണവര്‍ഗ്ഗത്തിനു നേരെ ജനകീയ മുന്നേറ്റങ്ങളുണ്ടായി.

ഇറാനിലും ജനങ്ങള്‍ പ്രതിക്ഷേധവുമായി തെരുവിലിറങ്ങി. സാമ്പത്തിക പരാധീനതകളും, ജീവിത ദുരിതങ്ങളും സര്‍ക്കാര്‍ നയങ്ങളിലെ അതൃപ്തിയും ലബനന്‍ ജനതയെ ഉറങ്ങി കിടക്കുന്ന ഭരണ കൂടത്തിന് നേരെ ഉണര്‍ത്തി.

പണിയും, പണവുമില്ലാത്ത ഇറാഖിലെ സാധാരണക്കാര്‍ തെരുവിലിറങ്ങി. സൈന്യം പ്രതിഷേധത്തിന് നേരെ തിരിഞ്ഞു. സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ച പ്രക്ഷോപത്തിനാണ് ഇറാഖ് സാക്ഷ്യം വഹിച്ചത്.

തെക്കന്‍ ചൈന കടലിലെ ദ്വീപസമൂഹവും, ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രകമ്പോളനഗരവുമായ ഹോങ് കോങ്ങില്‍ കുറ്റവാളിക്കൈമാറ്റ ബില്ലിന്റെ പേരില്‍ ജനങ്ങളുടെ സ്വാതന്ത്ര്യ പ്രക്ഷോഭം തിളച്ചു മറിഞ്ഞു.

ചൈനയുടെ നിയന്ത്രണത്തില്‍ പ്രത്യേക ഭരണമേഖലയായി നിലനില്‍ക്കുന്ന ഹോങ് കോങ് ജനതയുടെ സ്വാതന്ത്രത്തിനായുള്ള അടങ്ങാത്ത ആഗ്രഹമാണ് പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കാരി ലാം ജൂലൈ മാസത്തില്‍ കുറ്റവാളി കൈമാറ്റ ബില്‍ അവതരിപ്പിച്ചതോടെയാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമാകുന്നത്. പ്യുയാര്‍ട്ടറിക്കോയില്‍ ഭരണ മാറ്റത്തിനായി ജനം ഒന്നാകെ തെരുവിലിറങ്ങി.

കടുത്ത അഴിമതി ആരോപണം ജനം ഗവര്‍ണര്‍ റിക്കര്‍ഡോ റോസേജോയിക്ക് നേരെ ഉയര്‍ത്തി. ജനകീയ പ്രക്ഷോഭം കൂടുതല്‍ ശക്തമായപ്പോള്‍ റോസേജോ രാജി വെച്ചു. സമത്വത്തിനും,നീതിക്കും,സ്വയംഭരണത്തിനും വേണ്ടി ഭൗമ-വംശ-ഭാഷാ ഭേദമില്ലാതെ ലോക ജനത ഭരണകൂടങ്ങള്‍ക്ക് നേരെ ഒന്നായി പ്രതിഷേധിച്ച വര്‍ഷമാണ് 2019.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News