മണിപ്പൂരില്‍ ഐഎല്‍പി സംവിധാനം നിലവില്‍ വന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തണുപ്പിക്കാനുള്ള നടപടിളുടെ ഭാഗമായി മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സംവിധാനം മണിപ്പൂരില്‍ നിലവില്‍ വന്നു.

ഇത് പ്രകാരം മണിപ്പൂര്‍ സ്വദേശികളല്ലാത്തവര്‍ക്ക് സംസ്ഥാനത്ത് പ്രവേശിക്കണമെങ്കില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വേണം. ഇന്നലെ ഐഎല്‍പി നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഐഎല്‍പി നല്‍കുന്നതിനായി മാവോ, ജിരിബാം, ജെസ്സാമി, മൊറെ, ബെഹിയാങ്, സിംഗ്ജോള്‍ എന്നിവിടങ്ങളിലായി ആറ് കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here