ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരന്മാരോട് തെളിവ് ചോദിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി യെച്ചൂരി

ദില്ലി: പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ രജിസ്റ്ററിലും കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച ആരോപണം നേരിടുന്ന ബിജെപി മന്ത്രിമാരെയും പ്രധാനമന്ത്രിയെയും പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറല്‍ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നതെന്നായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.

എന്‍പിആറുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ ഈ പരാമര്‍ശം. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍പിആറും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News