
കണ്ണൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ അഭിപ്രായത്തോടു യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇത്തരത്തില്‍ പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് പൂര്‍ണമായ അധികാരവും അവകാശവുമുണ്ട്. മുമ്പും പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനൊപ്പം നില്‍ക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?
ഈ നിയമം തന്നെ ഭരണഘടനാവിരുദ്ധമായതിനാല്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. അതിനാല്‍ ഇതുവരെ വിജ്ഞാപനം പോലും ഇറങ്ങിയിട്ടില്ല.
ഗവര്‍ണര്‍ ദിവസവും വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല. കഴിഞ്ഞ അഞ്ചു വര്‍ഷം ഇവിടെ മറ്റൊരു ഗവര്‍ണറുണ്ടായിരുന്നു.
അദ്ദേഹത്തിന് വ്യക്തിപരമായ അഭിപ്രായങ്ങളില്ലാതിരുന്നതുകൊണ്ടാണോ വിവാദങ്ങള്‍ ഉണ്ടാകാതിരുന്നത്? പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here