ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറി

ലോക കേരള സഭയില്‍ ശ്രദ്ധേയയാവുകയാണ് ജര്‍മന്‍ യുവതി ഹൈക്കെ‍. കേരളീയ വസ്ത്രങ്ങളണിഞ്ഞെത്തിയ ഹൈക്കെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ രേഖകളുടെ ഡിജിറ്റല്‍ കോപ്പികള്‍ മുഖ്യമന്ത്രിക്ക് കൈമാറി.

മലയാളത്തിനോടുള്ള പ്രണയമാണ് ഡോക്ടര്‍ ഹൈക്കെ ഊബര്‍ലീനിനെ രണ്ടാം ലോക കേരള സഭയിലേയ്ക്കെത്തിച്ചത്.

വേഷം മാത്രമല്ല മലയാള ഭാഷയും കൃത്യമായി സംസാരിക്കാന്‍ ഈ ജര്‍മന്‍കാരിക്ക് ക‍ഴിയും. കല പഠിക്കാനായി കലാമണ്ഡലത്തിലെത്തിയ ഹൈക്കെ നങ്ങ്യാര്‍കൂത്തിനും കൂടിയാട്ടത്തിനുമൊപ്പം മലയാളവും പഠിച്ചു.

ട്യൂബിംഗന്‍ സര്‍വ്വകലാശാലയിലെ ഇന്ത്യയെക്കുറിച്ചുള്ള പഠനവിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഹൈക്കെ.
ഇതേസര്‍വ്വകലാശാലയില്‍ നിന്നാണ് ഹെര്‍മന്‍ ഗുണ്ടര്‍ട് ഡോക്ടറേറ്റ് എടുതത്ത്. ലോക കേരള സഭയില്‍ ഹൈക്കെ മലയാളത്തില്‍ സംസാരിച്ചത് ഏവരിലും അത്ഭുതമുണര്‍ത്തി.

ഹെര്‍മന്‍ ഗുണ്ടര്‍ടിന്‍റെ പിന്‍മുറക്കാരിയായ ഹൈക്കെ സഭയിലെത്തിയതിനു പിന്നിലും ഒരു ലക്ഷ്യമുണ്ടായിരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ ലോക കേരള സഭയില്‍ വച്ച് മുഖ്യമന്ത്രിയ്ക്ക് കൈമാറുക.

മലയാളം മനോഹരമായി വായിക്കാനും ഹൈക്കെയ്ക്ക് ക‍ഴിയും. വൈക്കം മുഹമ്മദ് ബഷീറും കമലാസുരയ്യയുമെല്ലാം ഹൈക്കെയുടെ ഇഷ്ട എ‍ഴുത്തുകാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News