ലോക കേരള സഭ നിയമമാക്കാനുള്ള കരട് ബിൽ ഡോക്ടർ ആസാദ് മൂപ്പന്‍ സഭയിൽ അവതരിപ്പിച്ചു

ലോക കേരള സഭ നിയമമാക്കാനുള്ള കരട് ബിൽ അവതരിപ്പിച്ചു. ഡോക്ടർ ആസാദ് മൂപ്പനാണ് സഭയിൽ ബിൽ അവതരിപ്പിച്ചത്.

മുഖ്യമന്ത്രി സഭ നേതാവും, പ്രതിപക്ഷ നേതാവ് ഉപനേതാവുമാകുന്ന ലോക കേരള സഭയിൽ 351 അംഗങ്ങളായിരിക്കും ഉണ്ടാവുക.

ലോക കേരള സഭ സ്ഥിരം സംവിധാനമാക്കാനുള്ള പ്രാഥമിക നടപടികളിലേക്കാണ് സർക്കാർ കടന്നത്. ഡോക്ടർ ആസാദ് മൂപ്പനാണ് കരട് ബിൽ ലോക കേരള സഭയിൽ അവതരിപ്പിച്ചത്.

സ്പീക്കർ ചെയർമാനായ ഏഴ് അംഗ പ്രസീഡിയത്തിനാണ് സഭയുടെ നിയന്ത്രണം. സർക്കാരിന്‍റെ താത്പര്യ വിരുദ്ധമായി പ്രവർത്തിച്ചാൽ അംഗത്വം റദ്ദാക്കും.

വ്യക്തികൾക്കും സംഘടനകൾക്കും സഭയിൽ അംഗത്വത്തിന് നാമനിർദ്ദേശം ചെയ്യാം. സർക്കാർ നിയോഗിക്കുന്ന കമ്മിറ്റി അംഗത്വത്തിൽ തീരുമാനമടുക്കുമെന്ന നിബന്ധനയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിയമം വരുന്നതോടെ പ്രവാസികൾക്ക് ഒരു പാട് ഗുണമുണ്ടാകുമെന്ന് ബിൽ അവതരിപ്പിച്ച ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു.

ഉദ്യോഗസ്ഥരും വിദഗ്ദരും ഉൾപ്പെടുന്ന ഉപദേശക ബോർഡ് രൂപീകരിക്കണം,നിയമസഭ മാതൃകയിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി, ലോക കേരളസഭയുടെ തീരുമാനങ്ങളിൽ സിവിൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ല തുടങ്ങിയ കാര്യങ്ങളും കരട് ബില്ലിന്‍റെ ഭാഗമാണ്.

ബില്ല് നിയമമാവുന്നതോടെ കേരളത്തിന്‍റെ പൊതുജനാധിപത്യവേദിയായി ഉയർന്നുവരുവാനും നിയമപരമായി കൂടുതൽ ഊർജവും ഉറപ്പും ആർജിക്കുവാനും ലോക കേരള സഭയ്ക്ക് സാധിക്കും. ലോക കേരള സഭ അംഗീകരിക്കുന്ന ബിൽ മന്ത്രിസഭ പരിഗണിച്ച് നിയമസഭാ സമ്മേളനത്തിൽ നിയമമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News