സുപ്രീം കോടതി വിധി പ്രകാരം പൊളിക്കാനുള്ള മരടിലെ ഫ്ലാറ്റുകളിൽ ഇന്ന് സ്ഫോടകവസ്തുക്കൾ നിറയ്ക്കാൻ ആരംഭിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന നാല് ഫ്ളാറ്റുകൾക്കുമായി ആകെ വേണ്ടത് 1130 കിലോ സ്ഫോടക വസ്തുവാണ്. ഈ മാസം11, 12 തീയതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുന്നത്.
ആൽഫ സാറിൻറെ ഇരട്ട ഫ്ലാറ്റ് സമുച്ചയം ഉൾപ്പെടെ അഞ്ചു കെട്ടിടങ്ങൾ തകർക്കാനായി ആവശ്യമാകുന്നത് 1130 കിലോ സ്ഫോടകവസ്തു. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ ആണ് സ്ഫോടനത്തിനായി ഉപയോഗിക്കുന്നത്. ആൽഫ സെറീന ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ 250 കിലോ വീതം 500 കിലോയാണ് ആകെ സ്ഫോടകവസ്തു ആവശ്യമായി വരുന്നത്. ഏറ്റവുമധികം സ്ഫോടകവസ്തു ആവശ്യമായിവരുന്ന ജയിൻ കോറൽ കോവിനു 400 കിലോ എമൽഷൻ വേണം.
ഏറ്റവും പഴക്കമുള്ള ഫ്ലാറ്റ് സമുച്ചയമായ ഗോൾഡൻ കായലോരത്തിന് വേണ്ടത് 15 കിലോ മാത്രം. ഹോളി ഫെയ്ത്ത് H2Oയ്ക്ക് 215 കിലോ സ്ഫോടക വസ്തുവും. ഹോളി ഫൈത്തിൽ മൂന്നാം തീയതി 765 ദ്വാരങ്ങളിലും നാലാം തീയതി 706 ദ്വാരങ്ങളിലും സ്ഫോടകവസ്തുക്കൾ നിറയ്ക്കും. ഈ കെട്ടിടത്തിന്റെ ലോവർ അപ്പർ ഗ്രൗണ്ട് ഫ്ലോറുകളിലും 2 4 10 15 എന്നീ നിലകളിലും ആണ് സ്ഫോടനം നടക്കുന്നത്.
ജയൻ കോറൽ കോവിലെ 774 ദൂരങ്ങളിൽ അഞ്ചാം തീയതിയും 702 ദ്വാരങ്ങളിൽ ആറാം തീയതിയും 592 ദ്വാരങ്ങളിൽ വീതം 7 8 തീയതികളിലും സ്ഫോടക വസ്തുക്കൾ നിറയ്ക്കും. ഈ പാർപ്പിട സമുച്ചയത്തിൽ എ ഗ്രൗണ്ട് ഫ്ലോർ 1, 2, 8, 14 എന്നീ നിലകളിലാണ് സ്ഫോടനം നടക്കുക. ആൽഫ സറിൻ ഇരട്ട ഫ്ളാറ്റ് സമുച്ചയത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ 1, 2, 5,7, 9, 11, 14 നിലകളിലും സ്ഫോടനം നടക്കും.
ഇവിടെ ആറു മുതൽ എട്ട് വരെയുള്ള തീയതികളിലായി A ടവറിലെ 2100 ദ്വാരങ്ങളിലും B ടവറിലെ 1498 ദ്വാരങ്ങളിലും സ്ഫോടകവസ്തുക്കൾ നിറക്കും. ഗോൾഡൻ കായലോരത്തിൽ 9 10 തീയതികളിലാണ് സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നത്. അതേസമയം സ്ഫോടനം നടത്താൻ കരാറെടുത്ത വിജയ് സ്റ്റീൽസിന് പെസോ അനുമതി നൽകി.
Get real time update about this post categories directly on your device, subscribe now.