ഭരണകൂട ഭീകരതക്കും പൊലീസ് മർദ്ദനത്തിനും മുന്നിൽ മുട്ടുമടക്കാത്ത സമരവീര്യം

മഹാരാഷ്ട്രയിലെ കർഷക തൊഴിലാളി മുന്നേറ്റങ്ങൾക്ക് പിന്നിലെ കരുത്താർന്ന വനിതാ നേതൃത്വമാണ് സരിത ശർമ്മ. ഭർത്താവ് മാരുതി കണ്ടാരെയും കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി ജീവിതം മാറ്റി വച്ച വ്യക്തി. കണ്ണൂരിൽ നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രതിനിധികളായ ഇരുവരുടെയും ജീവിതം തന്നെ സമരമാണ്.

ഭരണകൂട ഭീകരതക്കും പോലീസ് മർദ്ദനത്തിനും മുന്നിൽ മുട്ടുമടക്കാത്ത സമരവീര്യമാണ് സഖാവ് സരിത ശർമയും സഖാവ് മാരുതി കണ്ടാരെയും. മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളികളായ ദമ്പതികൾ.വിദ്യാർഥി പ്രസ്ഥാനത്തിലൂടെ തുടങ്ങിയ സമര ജീവിതം ഇന്ന് കർഷകരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വവും നൽകുന്നതിൽ എത്തി നിൽക്കുന്നു.ജാതീയത കൊടി കുത്തി വാഴുന്ന മറാത്ത ഭൂമിയിൽ ജാതിയുടെ വേലിക്കെട്ടുകൾ തകർത്ത ഇവരുടെ പ്രണയവും വിവാഹവും പോലും വിപ്ലവമായിരുന്നു.

മഹാരാഷ്ട്ര സർക്കാരിന് കർഷകരുടെ മുന്നിൽ മുട്ടുമടക്കേണ്ടി വന്ന ലോങ്ങ് മാർച്ച് ആവേശം പകർന്ന അനുഭവമാണ്.
ബി ജെപി യിൽ നിന്നും ഭരണം ശിവസേനയിൽ എത്തിയെങ്കിലും കർഷകരുടെ സ്ഥിതിക്ക് മാറ്റം ഇല്ല.സമരം തുടരുക തന്നെ വേണം

പോരാട്ടങ്ങൾ നയിച്ചതിന്റെ പേരിൽ നിരവധി തവണ പൊലീസ് മർദ്ദനം ഏൽക്കേണ്ടി വന്നു.എങ്കിലും സമരം തന്നെ ജീവിതവും ജീവിതം തന്നെ സമരവുമാക്കി മുന്നോട്ട് പോകുകയാണ് സരിത ശർമയും മാരുതിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here