സിനിമയുടെ മറ്റൊരു മേഖലയിലേക്ക് കൂടി കടക്കുകയാണ് സംവിധായകൻ ആർ എസ് വിമൽ. സണ്ണി വൈൻ നായകനാകുന്ന ചെത്തി മന്താരം തുളസി എന്ന ചിത്രത്തിലൂടെ നിർമാതാവിന്റെ കുപ്പായം കൂടി അണിയുകയാണ് വിമൽ. ചിത്രത്തിന്‍റെ പ്രഖ്യാപനവും പാട്ടുകളുടെ ടീസറിന്‍റെ പ്രകാശനവും നടന്നു.
എന്ന് നിന്റെ മൊയ്‌ദീന് ശേഷം വീണ്ടുമൊരു പ്രണയ കഥയുമായി സംവിധായകൻ ആർ.എസ് വിമൽ എത്തുകയാണ്. ഇത്തവണ പക്ഷേ നിർമ്മാതാവിന്‍റെ റോളിലാണ് വിമൽ എത്തുന്നത്. ചെത്തി മന്ദാരം തുളസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം തിരുവനന്തപുരത്ത് നടന്നു. സണ്ണി വെയ്ൻ നായകനായ ചിത്രത്തിൽ തെന്നിന്ത്യൻ താരം റിദ്ധി കുമാറാണ് നായിക. ചിത്രത്തലെ പാട്ടുകളുടെ ടീസറും പ്രകാശനം ചെയ്തു.
രാഹുൽ, ജയ് ജനാർദൻ, പി. ജിംഷാർ എന്നീ മൂന്ന് നവാഗത സംവിധായകരെ കൂടി ചിത്രത്തിലൂടെ മലയാളത്തിന് ലഭിക്കും. കശ്മീർ, ഷിംല എന്നിവിടങ്ങലിലായിരിക്കും ചിത്രീകരണം. ജിംഷാറിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം ആർ.എസ് വിമൽ ഫിലിംസ്, യുണൈറ്റഡ് ഫിലിം കിങ്ഡം ബാനറിൽ ആർ.എസ് വിമൽ, ഡോ.സുരേഷ്‌കുമാർ മുട്ടത്ത്, നിജുവിമൽ കൂട്ടുകെട്ടാണ് നിർമ്മിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം നൽകിയിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.