പ്ലാസ്റ്റിക് നിരോധനം; സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള പ്ലാസ്റ്റിക് മാനുഫാക്ചേ‍ഴ്സ് അസോസിയേഷന്‍ രംഗത്ത്‍

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള പ്ലാസ്റ്റിക് മാനുഫാക്ചേ‍ഴ്സ് അസോസിയേഷന്‍ രംഗത്ത്‍.

നിലവില്‍ സ്റ്റോക്കുളള പ്ലാസ്റ്റിക്കുകള്‍ വിറ്റ‍ഴിക്കാന്‍ ആറ് മാസമെങ്കിലും സമയം നല്‍കണമെന്നാണ് ആവശ്യം. പ്ലാസ്റ്റിക് നിരോധിക്കുന്നതോടെ 1300ഓളം വ്യവസായ യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരും.

അടച്ചുപൂട്ടേണ്ടി വരുന്ന വ്യവസായങ്ങള്‍ക്ക് ആനുപാതിക നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും തൊ‍ഴിലാളികളുടെ പുനര്‍ വിന്യാസത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here