ബോളിവുഡ് അടക്കി വാണ് അക്ഷയ്കുമാർ

ഒരിടവേളക്ക് ശേഷം ബോളിവുഡ് നടൻ അക്ഷയ് കുമാർ വീണ്ടും ബോക്സോഫീസിലെ രാജാവായി മാറുന്ന കാഴ്ച്ചക്കാണ് ബോളിവുഡ് പോയ വർഷം സാക്ഷ്യം വഹിച്ചത്. 2019 അക്ഷയ്‌ കുമാറിന് വിളവെടുപ്പിന്റെ വർഷമായിരുന്നു. ഈ വർഷം നടന്റേതായി പുറത്തിറങ്ങിയ കേസാരി, മിഷൻ മാർസ്,ഹൌസ് സ്ഫുൾ 4, ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങൾ ഹിറ്റുകൾ ആയെന്ന് മാത്രമല്ല ഇതര ബോളിവുഡ് സൂപ്പർ താരങ്ങളെ അപേക്ഷിച്ച് ബോക്സ് ഓഫീസ് കളക്ഷനിലും മുന്നിൽ തന്നെയായിരുന്നു.

കഴിഞ്ഞ വർഷത്തെ ബോക്സ് ഓഫീസ് കണക്കനുസരിച്ചു അക്ഷയ് കുമാർ ചിത്രങ്ങൾ നേടിയത് 665.89 കോടി രൂപയാണ് . ആമിർ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ താരങ്ങൾക്കൊന്നും വലിയ ചലനമുണ്ടാക്കാൻ കഴിയാതെ പോയ വർഷം കൂടിയാണ് 2019. ഷാരൂഖിന്റെ സീറോ എട്ടു നിലയിൽ പൊട്ടിയതോടെ കളത്തിൽ നിന്ന് തന്നെ വിട്ടു നിൽക്കുകയാണ് താരം.

മലയാളത്തിന്റെ സ്വന്തം കിംഗ് മേക്കർ പ്രിയദർശനാണ് അക്ഷയ് കുമാറിന്റെ വൈവിധ്യമാർന്ന അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് പകർന്നാടി താരത്തിനെ ജനപ്രിയനാക്കിയത്. പ്രിയനോടൊപ്പമുള്ള അക്ഷയ് കുമാറിന്റെ ആദ്യ ചിത്രം തന്നെ താരത്തിന്റെ തലവര മാറ്റിയെഴുതി. റാംജി റാവ് സ്പീക്കിങ്ങ് എന്ന സിദ്ദിഖ് ലാൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെയായിരുന്നു ആക്ഷൻ ഹീറോയെന്ന പരിവേഷത്തിന് പുറമെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് അക്ഷയ് കുമാർ തെളിയിച്ചത്.

തുടർന്ന് കിരീടം മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളുടെ റീമേക്കിലും നായകൻ അക്ഷയ് കുമാർ തന്നെയായിരുന്നു. പ്രിയന്റെ ബോളിവുഡിലെ മോഹൻലാൽ ആയി അക്ഷയ് മാറിയതോടെ ബോളിവുഡിൽ സമാനമായ നിരവധി ചിത്രങ്ങളുമായി പുത്തൻ താരോദയം കൈവരികയായിരുന്നു.

അക്ഷയ് 2019 ന്റെ തുടക്കത്തിൽ തന്നെ ബോക്സ് ഓഫീസിലെ തന്റെ ജൈത്രയാത്ര ആരംഭിച്ചു. താരത്തിന്റെ മാർച്ചിൽ പുറത്തിറങ്ങിയ ‘കേസാരി’ എന്ന ചിത്രത്തിന് 151.87 കോടി രൂപയാണ് ലഭിച്ചത്. കേസാരിയുടെ വിജയത്തിനുശേഷം അക്ഷയ്, വിദ്യാ ബാലൻ തുടങ്ങിയവർ അണി നിരന്ന ‘മിഷൻ മാർസ്’ എന്ന ബഹിരാകാശ നാടകവും ഹിറ്റ് ആയിരുന്നു. ചുരുക്കം സമയത്തിനുള്ളിൽ 100 കോടി ക്ലബിൽ കയറിയ മിഷൻ മാർസ് വൈകാതെ തന്നെ 192.66 കോടി കളക്ഷൻ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News