ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ നിന്നുള്ള കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. ഇറാനിയൻ ഖുദ്സ് ഫോഴ്‌സ് തലവനാണ് കാസ്സെം സൊലേമാനി.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. കമാൻഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറിൽ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്
ആക്രമണത്തിൽ ഇറാഖി കമാൻഡർ അബു മെഹ്ദി അൽ മുഹന്ദിസ് അടക്കം കൊല്ലപ്പെട്ടതായി സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സൊലേമാനിക്കെതിരായ ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. ആക്രമണം അമേരിക്കൻ- ഇറാഖി സർക്കാരുകൾക്കിടയിലെ നയതന്ത്ര ബന്ധത്തിന് കാര്യമായ വിള്ളലുകളുണ്ടാക്കിയേക്കും.

Get real time update about this post categories directly on your device, subscribe now.