എന്തിനാണ് കേരളത്തോട് ഈ വെറുപ്പ്; മോദി സര്‍ക്കാരിനോട് ചോദ്യം

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍.

എന്തിനാണ് കേരളത്തോട് കേന്ദ്രത്തിന് ഈ വെറുപ്പെന്ന് മനസിലാകുന്നില്ലെന്നും കേരളമെന്ന് കേട്ടാല്‍ ഭ്രാന്താകുന്ന അവസ്ഥയാണ് കേന്ദ്രത്തിനെന്നും ബാലന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഒഴിവാക്കിയതിന് പിന്നില്‍ വന്‍രാഷ്ട്രീയ ഉദ്ദേശമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയ്ക്കും പശ്ചിമ ബംഗാളിനും പിന്നാലെയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും കേന്ദ്രം അനുമതി നിഷേധിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംസ്ഥാനത്തെ ഒഴിവാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News