പൗരത്വ നിയമത്തെക്കുറിച്ച് ആശങ്ക; കോഴിക്കോട് റിട്ട. അധ്യാപകന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: പൗരത്വ നിയമത്തെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്ന് നരിക്കുനിയില്‍ റിട്ട. അധ്യാപകന്‍ ആത്മഹത്യ ചെയ്തു.

റിട്ടയേര്‍ഡ് അധ്യാപകനായ മുഹമ്മദലിയാണ് (65) ആത്മഹത്യ ചെയ്തത്.

മുഹമ്മദലിയുടേയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇദ്ദേഹത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ആത്മഹത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News