മിത്രങ്ങളെ, ഇന്നാണ് ചരിത്രപ്രസിദ്ധമായ എടപ്പാള്‍ ഓട്ടത്തിന്റെ ഒന്നാം വാര്‍ഷികം; ആ ബൈക്കുകള്‍ എവിടെയാണാവോ?

ഒരു വര്‍ഷം മുമ്പ് ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ സോഷ്യല്‍ മീഡിയയുടെ താരമായത്.

എടപ്പാള്‍ ജംഗ്ഷനില്‍ സംഘപരിവാറുകാരെ നാട്ടുകാര്‍ തടഞ്ഞതും ജീവനും കൊണ്ടുള്ള ഓട്ടവുമാണ് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

കാര്യങ്ങള്‍ കൈവിടുമെന്ന് ഉറപ്പായതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കുകളും ഉപേക്ഷിച്ച് ജീവനും കൊണ്ടോടുകയായിരുന്നു.
ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ 52ഉം പൊന്നാനിയില്‍ 26 ഉം ബൈക്കുകള്‍ ഏറെ നാള്‍ അനാഥമായിക്കിടന്നു. അന്വേഷണം പൂര്‍ത്തിയാക്കിയും ഫൈന്‍ ഈടാക്കിയുമെല്ലാമാണ് ബൈക്കുകള്‍ വിട്ടു നല്‍കിയത്. ബൈക്ക് തിരിച്ചെടുക്കാന്‍ പോലും ഭയന്നവരുടെ വാഹന രജിസ്‌ടേഷന്‍ നോക്കി പൊലീസ് വീട്ടിലെത്തി.

കൊല്ലം ഒന്നു തികയുമ്പോഴും എടപ്പാളിലെ സംഘ്പരിവാറുകാരുടെ നാണക്കേടൊഴിവായില്ല. ട്രോളന്മാര്‍ ഒപ്പമുണ്ട്. എടപ്പാളോട്ടത്തിന്റെ വാര്‍ഷികം പോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News