”കേരളത്തെ നിരന്തരം മാറ്റിനിര്‍ത്തുന്നതിന് പിന്നിലെ ചേതോവികാരം മനസിലാക്കാന്‍ സാമാന്യബുദ്ധി മതി; ഇത് കൊണ്ടൊക്കെ തളര്‍ത്താന്‍ കഴിയുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്”

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എഴുതുന്നു:

അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത് എന്ന പഴമൊഴി ഭീരുത്വത്തെ കാണിക്കാന്‍ ആണ് സൂചിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും ബംഗാളിന്റെയും നിശ്ചലദൃശ്യങ്ങള്‍ നിരസിക്കപ്പെട്ടത് കാണുമ്പോള്‍ ഈ പഴമൊഴി ആണ് ഓര്‍മ വരുന്നത്.

റിപ്പബ്ലിക് ദിന പരേഡുകളില്‍ മികവ് പുലര്‍ത്തിക്കൊണ്ടിരുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ സാംസ്‌കാരിക വൈവിധ്യവും ഉജ്ജ്വല ചരിത്രവും പ്രകൃതിഭംഗിയും വെളിവാകുന്ന മനോഹര ദൃശ്യങ്ങള്‍ ആണ് നാം ഒരുക്കിയിരുന്നത്.

2008 മുതല്‍ 2013 വരെയുള്ള 6 പരേഡുകളില്‍ 3 എണ്ണത്തിലും ഒന്നാമത് എത്തിയത് കേരളമായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ എത്തിയ ശേഷം 7 റിപ്പബ്ലിക് പരേഡില്‍ ആകെ ഒരു തവണ മാത്രമാണ് കേരളത്തിന് ടാബ്ലോ അവതരിപ്പിക്കാന്‍ അനുമതി കിട്ടിയത്.

കേരളത്തെ നിരന്തരം മാറ്റിനിര്‍ത്തുന്നതിന് പിന്നിലെ ചേതോവികാരം മനസിലാക്കുവാന്‍ സാമാന്യബുദ്ധി മാത്രം മതി. ഇത് കൊണ്ടൊക്കെ കേരളത്തെ തളര്‍ത്താന്‍ കഴിയുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here