
നിര്‍ഭയ കേസിലെ 4 പ്രതികളെ ഒരേസമയം തൂക്കിലേറ്റാനുള്ള സൗകര്യം തിഹാര്‍ ജയിലില്‍ തയാറാക്കുന്നു. നിലവില്‍ ഒരാളെ തൂക്കിലേറ്റാനുള്ള സംവിധാനം മാത്രമാണുള്ളത്.
4 പേരുടെയും ശിക്ഷ ഒരേ സമയം നടപ്പാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നതോടെയാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാര്‍ ജയിലില്‍ തയ്യാറായതാ റിപ്പോര്‍ട്ട്.
ഇതോടെ നാല് പ്രതികളെ ഒരേസമയം തൂക്കിക്കൊല്ലുന്ന രാജ്യത്തെ ആദ്യത്തെ ജയിലായി തിഹാര്‍ മാറും. തിഹാര്‍ സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ ഒരു പലക മാത്രമേ തൂക്കിലേറ്റാന്‍ ഉണ്ടായിരുന്നുള്ളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here