കര്‍ഷകത്തൊഴിലാളി യൂണിയന്‍: ജനറല്‍ സെക്രട്ടറിയായി ബി വെങ്കട്ട്, പ്രസിഡന്റായി എ വിജയരാഘവന്‍

കോഴിക്കോട്: കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി ബി വെങ്കട്ടിനെയും പ്രസിഡന്റായി എ വിജയരാഘവനെയും തെരഞ്ഞെടുത്തു.

എംവി ഗോവിന്ദന്‍ മാസ്റ്റര്‍, കെ കോമളകുമാരി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ബി രാഘവനാണ് ജോയിന്റ് സെക്രട്ടറി.

കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്ന് കണ്ണൂരിൽ കർഷക മഹാ റാലി.ഒരു ലക്ഷം പേർ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് കണ്ണൂർ കളക്ട്രേറ്റ് മൈതാനി കേന്ദ്രീകരിച്ചാണ് റാലി.

തൊഴിലും കൂലിയും ജീവിതവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനമായിരിക്കും കർഷകതൊഴിലാളികളുടെ മഹാറാലി.

കണ്ണൂർ ജില്ലയിലെ ഒരു ലക്ഷം കർഷക തൊഴിലാളികൾ അണി നിറക്കുന്ന റാലി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.ഭരണഘടനാ മൂല്യങ്ങൾ തകർക്കുകയും മതത്തിൻറെ പേരിൽ പൗരന്മാരെ വേർതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഉള്ള ജനരോഷം കൂടിയായി മാറും കർഷകത്തൊഴിലാളി റാലി.

സമ്മേളനത്തിലെ സമാപന ദിനമായ ഇന്ന് രണ്ടു ദിവസങ്ങളിലായി നടന്ന ചർച്ചയ്ക്ക് സെക്രട്ടറി മറുപടി നൽകും. തുടർന്ന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.ഉച്ചയോട് കൂടി പ്രതിനിധി സമ്മേളനം പൂർത്തിയാകും.

പുതിയ പോരാട്ടങ്ങൾ ഏറ്റെടുക്കാനുള്ള പ്രഖ്യാപനത്തോട് കൂടിയായിരിക്കും കർഷകത്തൊഴിലാളി യൂണിയൻ ഒമ്പതാമത് അഖിലേന്ത്യാ സമ്മേളനത്തിന് തിരശ്ശീല വീഴുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News