ഗവര്‍ണറുടെ ജല്‍പനങ്ങള്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരയ്ക്കാത്തത്; ഗവര്‍ണര്‍ ആരീഫ്ഖാന്റേത് തരംതാണ രാഷ്ട്രീയക്കളി: കേടിയേരി ബാലകൃഷ്ണന്‍

ഭരണഘടനയുടെ അന്തഃസത്തയ്‌ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ നടത്തുന്നതെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

തരംതാണ രാഷ്ട്രീയക്കളിയിലാണ്‌ അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാരിന് കേന്ദ്രത്തോട് ആവശ്യപ്പെടാം, പക്ഷ നിയമസഭയെ അതിന് ഉപയോഗിക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.

ഏതു നിയമത്തിന്‍റെ പിന്‍ബലത്തിലാണ്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണെന്ന്‌ ഗവർണ്ണർ പറയുന്നു.

ഏതു നിയമത്തിന്‍റെ ലംഘനമാണ്‌ നിയമസഭ നടത്തിയതെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിനു കഴിയുമോ എന്നും കോടിയേരി ചോദിച്ചു. തരംതാണ രാഷ്ട്രീയക്കളിയിലാണ്‌ അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്‌.

നിയമസഭയുടെ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമില്ല എന്നാണ്‌ സുപ്രീം കോടതി പോലും വിധിച്ചിട്ടുള്ളത്. ഭരണഘടനയും നിയമസംഹിതകളും സുപ്രീംകോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണ്ണറുടെ ‘സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷന്‍’ കളി സകല സീമകളും അതിലംഘിച്ചിരിക്കുകയണെന്നും സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

അതെസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ നടപടിയെ ഗവർണർ വീണ്ടും വിമർശിച്ചു.

അതെസമയം ഗവർണർക്കെതിരായ പ്രതിഷേധനങ്ങളും സംസ്ഥാനത്ത് തുടർരുകയാണ്. കോട്ടയത്ത് എം.ജി സർവകലാശാലയിൽ അധ്യാപകരുടെയും സിൻഡിക്കേറ്റംഗങ്ങളുടെയും സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർക്കെതിരെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News