മതേതരത്വം അടിസ്ഥാന പ്രമാണമായ നാടാണിത്; ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും: സ്പീക്കര്‍

തിരുവനന്തപുരം: മതേതരത്വം അടിസ്ഥാനപ്രമാണമായി സ്വീകരിച്ച ഒരു നാട്ടില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലേയെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

സ്വാഭാവികമായി ഉയരുന്ന ഇത്തരം ചോദ്യങ്ങളോട് കേരള നിയമസഭ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടുമെന്നും സ്പീക്കര്‍ വ്യക്തമാക്കി

ഗവര്‍ണര്‍ സഭയുടെ നാഥനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.നിയമസഭ അതിന്റെ അധികാര പരിതിക്ക് പുറത്തുനിന്ന് ഒരു കാര്യവും ചെയ്തിട്ടില്ല.

ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല. നിയമസഭയെ അതിന് ഉപയോഗിച്ചു എന്ന വാക്ക് പറയുന്നത് ശരിയല്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കണമെന്നാഗ്രഹമുള്ളവര്‍ക്കെല്ലാം ഇതില്‍ അഭിപ്രായം പറയേണ്ട ബാധ്യതയുണ്ട്. പ്രമേയങ്ങള്‍ കേരള നിയമസഭയില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. മിസ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 1971 ജൂലൈ 16ന് ഒരു അനൗദ്യോഗിക അംഗത്തിന്റെ പ്രമേയം സഭയില്‍ പാസാക്കിയിട്ടുണ്ട്.

സഹകരണ മേഖലയെ തകര്‍ക്കുന്ന ഇന്‍കംടാക്‌സ് ആക്ടിലെ ഭേദഗതി റദ്ദ് ചെയ്യണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.2006 ഒക്ടോബര്‍ മാസം 26 നാണ് നിയമസഭ ഇത്തരത്തില്‍ ആവശ്യപ്പെട്ടത്.

നേരത്തെയും ഇത്തരം അവകാശം ഉപയോഗിച്ചി ട്ടുള്ളതിനാല്‍ വിഷയത്തില്‍ ഇത്രയും ക്ഷോഭിക്കേണ്ട കാര്യമില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ഭരണഘടനയില്‍ നിയമസഭയ്ക്ക് പ്രമേയം പാസാക്കാന്‍ കഴിയില്ലെന്ന് പറയുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News