രഞ്ജി ട്രോഫി: കേരളത്തിന് തകര്‍ച്ച തന്നെ; ഹൈദരാബാദിനെതിര വിയര്‍ക്കുന്നു

രഞ്ജി ട്രോഫിയില്‍ സീസണിലെ നാലാമത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എന്ന നിലയിലാണ്.

37 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍, 29 റണ്‍സെടുത്ത സച്ചിന്‍ ബേബി, 19 റണ്‍സെടുത്ത വിഷ്മു വിനോദ് എന്നിവര്‍ മാത്രമാണ് കേരളത്തിനുവേണ്ടി പിടിച്ചുനിന്നത്.

കേരള സ്‌കോറിലെ 20 റണ്‍സും എക്‌സ്ട്രാസാണ്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി- 20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടംനേടിയതിനാല്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെതിരേ കളിക്കുന്നില്ല.

സീസണില്‍ ഇതുവരെ കേരളത്തിന് ഒരു ജയം പോലും നേടാനായിട്ടില്ല. ആദ്യ മത്സരത്തില്‍ കരുത്തരായ ഡല്‍ഹിയുമായി സമനിലയോടെ തുടങ്ങിയ കേരളം പിന്നീട് ബംഗാളിനോടും ഗുജറാത്തിനോടും അപ്രതീക്ഷിതമായി തോല്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here