കോടീശ്വരന്‍ രാജ്യം വിട്ടത് പെട്ടിക്കുളളില്‍ ഒളിച്ചിരുന്ന്

നിസാന്‍ കമ്പനിയുടെ മുന്‍ മേധാവി കോടീശ്വരനുമായിരുന്നു കാര്‍ലോസ് ഘോസന്‍. സുരക്ഷാ ഏജന്‍സികളുടെ കണ്ണു വെട്ടിച്ചു.ലെബനനിലേക്കു കടന്നുകളഞ്ഞത് സിനിമകളെപ്പോലും വെല്ലുന്ന തരത്തില്‍.100 ദിവസം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി. 2 വിമാനങ്ങള്‍ കയറിയാണ് ലെബനനില്‍ എത്തിയത്. ഡിസംബര്‍ 29 നു രാത്രി 11 ന് ഫ്രഞ്ച് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സ്വകാര്യ ജെറ്റില്‍ ജപ്പാനില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്തംബൂളിലെത്തി.അവിടെ നിന്നു മറ്റൊരു വിമാനത്തിലാണ് ലെബനനില്‍ അഭയം തേടിയത്.

നികുതി വെട്ടിപ്പും ധനാപഹരണവും ആരോപിച്ച് 2018 ലാണ് ഘോന്‍ അറസ്റ്റിലായത്. പെട്ടിയില്‍ ഒളിച്ചിരുന്നാണു ഘോന്‍ ജപ്പാനില്‍ നിന്നു കടന്നതെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍ കമ്പനിയായ നിസാന്റെ മുന്‍ തലവന്‍ വിജയക്കൊടുമുടി കയറിയ ബിസിനസ് എക്‌സിക്യൂട്ടീവ്, അതിബുദ്ധിമാനും കോടീശ്വരനും. ഘോനിന്റെ ജീവിത വിജയങ്ങള്‍ ആരെയും കൊതിപ്പിക്കുന്നതായിരുന്നു.

കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ട്രെയിനിങ് ക്ലാസുകളില്‍ പലപ്പോഴും ഘോനിന്റെ ജീവിതം ഉദാഹരണങ്ങളായി. ടയര്‍ കമ്പനി മിഷലിന്‍, ഫ്രഞ്ച് കാര്‍ കമ്പനി റെനോ, ജപ്പാന്‍ കാര്‍ കമ്പനി നിസാന്‍ എന്നിവയെ പ്രതിസന്ധികളില്‍ കമ്പോളത്തില്‍ വിജയിപ്പിച്ചത് ഘോനായിരുന്നു. യുഎസില്‍ കഴിയുന്ന മകളെയും മകനെയും ജപ്പാന്‍ അധികൃതര്‍ ചോദ്യം ചെയ്തതു ഘോനിനെ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News