രണ്ടാം ഗള്‍ഫ് യുദ്ധത്തിന് സാധ്യത; ഭയത്തോടെ മലയാളികള്‍

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ കാസെം സൊലൈമാനിയെ വധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി പെന്റഗണ്‍. ബാഗ്ദാദിലാണ് കാസെം സൊലൈമാനി കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിനു പിന്നാല വിശദീകരണങ്ങളൊന്നുമില്ലാതെ യുഎസ് ദേശീയപതാക ട്രംപ് ട്വീറ്റ് ചെയ്തു.ബഗ്ദാദ് വിമാനത്താവള റോഡില്‍ യുഎസ് നടത്തിയ ആക്രമണത്തിലാണ് ജനറല്‍ കാസെം സൊലൈമാനിയും ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദിയും അഞ്ച് ഇറാന്‍ കമാന്‍ഡോകളും കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തില്‍ മൂന്നു മിസൈലുകള്‍ പതിച്ചെന്ന് ഇറാന്‍ അറിയിച്ചു.

ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്‌ക്കെന്നാണ് വിശദീകരണം. ഇതോടെ യുഎസ്ഇറാന്‍ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്നാണ് ആശങ്ക. ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കൂടി. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പ്രതികരിച്ചു. കൊലപാതകം ഇപ്പോഴത്തെ സാഹചര്യം കൂടുതല്‍ വഷളാക്കുന്ന വിഡ്ഢിത്തമാണെന്ന് ഇറാന്‍ പ്രതികരിച്ചു.

സുരക്ഷാസമിതി ഉടന്‍ ചേര്‍ന്ന് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും.റവല്യൂഷണറി ഗാര്‍ഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവിയായ കാസെം സൊലൈമാനി ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവാണ്. ഇറാന്‍ ആത്മീയാചാര്യന്‍ അയത്തുള്ള അലി ഖമനൈനിക്കു നേരിട്ടാണ് സൊലൈമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News