ഇന്ത്യൻ ദേശീയതയെ ബ്രിട്ടീഷുകാർക്ക് ഒറ്റു കൊടുത്തവരാണ് ഇന്ന് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ രേഖ ചോദിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയിക്ക് സി തോമസ്. കൊല്ലത്ത് എസ്എഫ്ഐ നേതൃത്വത്തിൽ 24മണിക്കൂർ ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു ജെയിക്ക്.
“മതനിരപേക്ഷ രാഷ്ട്രത്തിന് കരുത്താവുക “എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്യബില്ലിന് എതിരായി കൊല്ലം ചിന്നകട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ 24മണിക്കൂർ ധർണ സമരം തുടങി.
ധർണ എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജയ്ക്ക് സി തോമസ് ഉൽഘാടനം ചെയ്തു.ഇന്ത്യൻ ദേശീയതയെ ബ്രിട്ടീയുകാർക്ക് ഒറ്റു കൊടുത്തവരാണ് ഇന്ന് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ രേഖ ചോദിക്കുന്നതെന്ന് ജെയിക്ക് സി തോമസ് ചൂണ്ടികാട്ടി.
ആർ.എസ്സ്.എസ്സ് രൂപീകൃതമായതിനും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമിടയിലെ 22 വർഷത്തിൽ സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്സ്.എസ്സിന്റെ പങ്കെന്തെന്നും ജയിക്ക് ചോദിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ കെ .എൻ. ബാലഗോപാൽ,സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം അരുൺ തുടങിയവർ സമരത്തെ അഭിവാദ്യം അർപ്പിക്കും.
സമാപന സമ്മേളനം ബഹുമാനപ്പെട്ട രാജ്യസഭ അംഗം കെ സോമപ്രസാദ് ഉൽഘാടനം ചെയ്യും.ധർണയിൽ ജില്ലയിലെ 18ഏരിയകളിൽ നിന്ന് 1000ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കന്നു. എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി,അനന്ദു.പി.യും പ്രസിഡന്റ് മുഹമ്മദ് നെസ്മലും നേതൃത്വം നൽകി.

Get real time update about this post categories directly on your device, subscribe now.