പയ്യന്നൂരിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: എസ‌്ഡിപിഐക്കാരൻ റിമാൻഡിൽ

പയ്യന്നൂർ: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എസ‌്ഡിപിഐക്കാരൻ പിടിയിൽ. രാമന്തളി വടക്കുമ്പാട് ജിഎംയുപി സ്‌കൂളിന് സമിപം മോണങ്ങാട്ട് ഷൗക്കത്ത‌ി(42)നെയാണ‌് പൊലീസ‌് അറസ്‌റ്റ്‌ ചെയ്‌തത‌്.

വ്യാഴ‌ാഴ‌്ച വൈകിട്ട‌് ആറോടെ ഇയാളുടെ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ബഹളം വച്ച‌് ഓടിപ്പോയ പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിച്ചു. ഇവരുടെ പരാതിയിൽ പോക‌്സോ നിയമമനുസരിച്ച്‌ ഷൗക്കത്തിനെ അറസ‌്റ്റ‌് ചെയ‌്തത‌്.

എസ‌്ഡിപിഐ‌ പ്രവർത്തകനായ ഷൗക്കത്ത‌് 2012 ഡിസംബറിൽ ഡിവൈഎഫ‌്ഐ പ്രവർത്തകൻ എം സി അബ്ദുൾ ജബ്ബാറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ‌്. സംഭവമറിഞ്ഞെത്തിയ ജനക്കൂട്ടം ഇയാളുടെ കട തല്ലിത്തകർത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ‌്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here