ഭൂപരിഷ്കരണ വാർഷികത്തിലെ തന്റെ പ്രസംഗത്തെ വിമർശിക്കുന്നവർ ചരിത്രമറിയാത്തവര്‍: മുഖ്യമന്ത്രി

ഭൂപരിഷ്കര വാർഷികത്തിലെ തന്റെ പ്രസംഗത്തെ വിമർശിക്കുന്നവർ ചരിത്രത്തെക്കുറിച്ച് നിശ്ചയമില്ലാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇ എം എസ്സും ഗൗരിയമ്മയുമാണ് ഭൂപരിഷകരണത്തിന് നേതൃത്വം നൽകിയവരെന്നത് ശരിയായ ചരിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിൽ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കർഷകത്തൊഴിലാളി മഹാ റാലിയിൽ ഒരു ലക്ഷം പേർ അണിനിരന്നു.

ഭൂപരിഷ്കരണത്തിൻറെ അമ്പതാം വാർഷികാഘോഷ ചടങ്ങിൽ നടത്തിയ പ്രസംഗത്തെ വിമർശിച്ചവർക്കാണ്‌ മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.

തൻറെ ഭാഗത്ത് എന്തോ മഹാപരാധം സംഭവിച്ചു എന്ന രീതിയിലായിരുന്നു ചിലരുടെ പ്രതികരണങ്ങൾ.ഔചിത്യ ബോധത്തോടുകൂടി തന്നെയാണ് താൻ പ്രസംഗിച്ചത്. വിമർശിക്കുന്നവർക്ക് ചരിത്രത്തെക്കുറിച്ച് നിശ്ചയം ഇല്ലാത്തതു കൊണ്ടായിരിക്കാം എന്നും പിണറായി വിജയൻ പറഞ്ഞു.

1959 മുതൽ 67 വരെ അധികാരത്തിൽ ഉണ്ടായിരുന്നവർ കാർഷിക ബന്ധ ബില്ലിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. പ്രസംഗത്തിൽ അവരെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാത് ഔചിത്യബോധം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂപരിഷ്കരണത്തിന് നേതൃത്വം നൽകിയവർ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ്സും വകുപ്പ് മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയുമാണ് എന്നതാണ് യദാർത്ഥ ചരിത്രം.

പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതാകട്ടെ എ കെ ജി യെ പോലുള്ള നേതാക്കളും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണെന്നും കർഷകത്തൊഴിലാളി മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു പറഞ്ഞു.

കണ്ണൂർ നഗരത്തെ ചെങ്കടലാക്കിയ മഹാറാലിയിൽ ഒരു ലക്ഷം പേരാണ് അണിനിരന്നത്. ജീവിതവും തൊഴിലും കൂലിയും സംരക്ഷിക്കാനുള്ള പോരാട്ട തോടൊപ്പം ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം കൂടി എടുക്കുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു കർഷകത്തൊഴിലാളികളുടെ റാലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News