തദ്ദേശ തെരഞ്ഞെടുപ്പ്‌: കന്യാകുമാരിയിൽ സിപിഐ എമ്മിന്‌ വൻമുന്നേറ്റം; അഞ്ച്‌ പഞ്ചായത്തുകളിൽ പ്രസിഡന്റ്‌ സ്ഥാനം

തിരുവനന്തപുരം: തമിഴ്‌നാട്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച്‌ സിപിഐ എം. കന്യാകുമാരി ജില്ലയിൽ അഞ്ച്‌ പഞ്ചായത്തുകളിൽ സിപിഐ എം സ്ഥാനാർഥികൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

മേൽപ്പുറം ബ്ലോക്കിലെ മാങ്കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റായി സിപിഐ എമ്മിലെ ടി എസ്‌ രാജൻ തെരഞ്ഞെടുക്കപ്പെട്ടു. രാജേന്ദ്രൻ (മരുതൻകോട്‌), ഹേമറിൻ (മലയടി), മരിയ വിലാസിനി (മുഴുക്കോട്‌), മേരി രജില (പുത്തൻതുറൈ) എന്നിവരാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട മറ്റ്‌ സിപിഐ എം സ്ഥാനാർഥികൾ.

സഖ്യ കക്ഷിയായ ഡിഎംകെയുടെ 20 പ്രസിഡന്റ്‌ സ്ഥാനാർഥികളും വിജയികളായി. മഞ്ചിറ ബ്ലോക്കിലെ അടയ്ക്കാക്കുഴി പഞ്ചായത്തിൽ 12ൽ പത്ത്‌ വാർഡിലും വിജയിച്ച്‌ സിപിഐ എം ഭരണം കൈക്കലാക്കി.

മാങ്കോട്‌ പഞ്ചായത്തിൽ മൂന്ന്‌ സിപിഐ എം പ്രതിനിധികൾ വിജയിച്ചു. മേൽപ്പുറം പഞ്ചായത്തിൽ സിപിഐ എമ്മിന്റെ മൂന്ന്‌ കൗൺസിലർമാരും മഞ്ചിറൈ പഞ്ചായത്തിൽ രണ്ട്‌ കൗൺസിലർമാരും വിജയം കണ്ടു. വിജയികളായവരെ സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ ചെല്ലസാമി അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News