തെറ്റായ തീരുമാനത്തോട് വിയോജിച്ചതിന്റെ പേരില്‍ റിപ്പബ്ലിക് ദിനചടങ്ങില്‍ നിന്നും കേരളത്തെ മാറ്റിനിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിന് ഭൂഷണമല്ല: ജസ്റ്റിസ് ബി കമാല്‍ പാഷ

തെറ്റായ തീരുമാനത്തോട് വിയോജിച്ചതിന്റെ പേരില്‍ റിപ്പബ്ലിക് ദിനചടങ്ങില്‍ നിന്നും കേരളത്തെ മാറ്റിനിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിന് ഭൂഷണമല്ലെന്ന് ജസ്റ്റിസ് ബി കമാല്‍ പാഷ.റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതും,തങ്ങളുടെ സംസ്‌കാരം പ്രകടിപ്പിക്കുന്നതും ഓരോ സംസ്ഥാനത്തിന്റെയും അവകാശമാണെന്നും,കേരളത്തിന്റെ അവകാശത്തെ ഹനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും,അത് തിരുത്താന്‍ തയാറാകണമെന്നും കമാല്‍ പാഷ പറഞ്ഞു.

പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം പറയുന്നതല്ല ഗവര്‍ണറുടെ ജോലി. പല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നത് പദവിയ്ക്ക് ഭൂഷണമല്ല. പദവിയുടെ മഹത്വം തിരിച്ചറിയാന്‍ തയ്യാറാകാത്തവരാണ് പലരും. സംസ്‌കാര സമ്പന്നരെയാണ് മുന്‍പ് ഗവര്‍ണറാക്കിയിരുന്നതെങ്കില്‍ ഇന്നത് രാഷ്ട്രീയ നിയമനമായി അധപതിച്ചെന്നും അദ്ദേഹം ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News