പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ 24 മണിക്കൂര്‍ ധര്‍ണ്ണ ആരംഭിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ24 മണിക്കൂര്‍ ധര്‍ണ്ണ രാജ്ഭവന് മുന്നില്‍ ആരംഭിച്ചു. രാജ്യത്തിന്റെ അടിസ്ഥാന വിഷയങ്ങളെയാണ് പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്യുന്നതെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വലിയ പങ്കാളിത്തമാണ് ധര്‍ണ്ണയിലുള്ളത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെമ്പാടും വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം തുടരുകയാണ്. ഇതിന് ഐക്യദാര്‍ഡ്യവുമായാണ് സംസ്ഥാനത്ത് എസ്.എഫ്.ഐ പ്രക്ഷോഭം ഏറ്റെടുത്തത്. രാജ്ഭവന് മുന്നില്‍ ആരംഭിച്ച 24 മണിക്കൂര്‍ ധര്‍ണ്ണ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ അടിസ്ഥാന വിഷയങ്ങളെയാണ് പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളാണ് ഇതിനെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ഇത് കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകണമെന്നും അദ്ധേഹം പറഞ്ഞു. വണ്‍സ് എഗൈയ്ന്‍ ഫാസിസം, ഓള്‍വെയ്‌സ് എഗന്‍സ്റ്റ് ഫാസിസം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തെരുവിലെ പ്രക്ഷോഭം എസ് എഫ് ഐ നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ വലിയ പങ്കാളിത്തമാണ് 24 മണിക്കൂര്‍ ധര്‍ണ്ണയിലുള്ളത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്, പ്രസിഡന്റ് വി.എ വിനീഷ്, ജില്ലാ സെക്രട്ടറി റിയാസ് വഹാബ്, പ്രസിഡന്റ് അഭിജിത്ത് എന്നിവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here