ഇറാഖിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം: ആറു സേനാംഗങ്ങൾ കൊല്ലപ്പെട്ടു

ഇറാൻ പൗരസേനയ്ക്ക് എതിരെ ബാഗ്‌ദാദിൽ വീണ്ടും അമേരിക്കൻ ആക്രമണം. ഇറാന്റെ പിന്തുണയുള്ള  ഇറാഖ്‌ പാരാമിലിറ്ററി വിഭാഗത്തിലെ ആറ് പേർ കൊല്ലപ്പെട്ടു.  ഇവർ സഞ്ചരിച്ച രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു . ഇറാന്റെ ഖുദ്‌സ്‌ സേനാ തലവൻ ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം.

പുലർച്ചെ 1.15 ഓടെയായിരുന്നു അമേരിക്കയുടെ ആക്രമണം. വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായതെന്ന് ഇറാഖ് സ്ഥിരീകരിച്ചു. തുടർ ആക്രമണമുണ്ടായ സാഹചര്യത്തിൽ മേഖലയിൽ കലുഷിതമായ അന്തരീക്ഷമാണ്‌.

അതേസമയം ഇറാഖിൽ 3000 സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചു. അയ്യായിരം സൈനികരാണ് ഇപ്പോൾ ഇറാഖിലുള്ളത്.  ഖാസിം സൊലൈമാനിയെ വധിച്ചത് യുദ്ധം തുടങ്ങാനല്ല, മറിച്ച് അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഖാസിം സൊലൈമാനിയുടെ വധത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ  പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖുമൈനി  പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here