മരട് ഫ്‌ലാറ്റ് പൊളിക്കല്‍: സ്ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങി

 മരടില്‍ പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ സ്ഫാടക വസ്തു നിറയ്ക്കാന്‍ തുടങ്ങി.സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്ളാറ്റുകളില്‍ ആദ്യത്തെതായ 19 നിലകളുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങി.

എച്ച്‌ടുഒ ഫ്ലാറ്റിൽ 11ന്‌ പകൽ 11നാണ്‌ സ്ഫോടനം. 11 സെക്കൻഡിനുള്ളിൽ 10,000 ടണ്ണിലേറെ ഭാരമുള്ള കെട്ടിടം പൂർണമായും നിലംപതിക്കും. 36 ഡിഗ്രി ചരിഞ്ഞ്‌ മുൻവശത്തേക്കാണ്‌ ഫ്ലാറ്റ്‌ വീഴ്‌ത്തുന്നത്‌. അമോണിയം നൈട്രേറ്റ്‌ പ്രധാന ഘടകമായ സ്‌ഫോടകവസ്‌തുക്കളാണ്‌ ഉപയോഗിക്കുന്നത്‌. മുംബൈയിൽനിന്നുള്ള എഡിഫൈസ്‌ എൻജിനിയറിങ്‌ കമ്പനി ആഫ്രിക്കയിൽനിന്നുള്ള ജറ്റ്‌ ഡിമോളിഷനുമായി ചേർന്നാണ്‌ എച്ച്‌ടുഒ പൊളിക്കുന്നത്‌. 19 നിലയുള്ള ഫ്ലാറ്റിന്‌ 50 മീറ്ററിലധികം ഉയരമുണ്ട്‌. 90 അപ്പാർട്ടുമെന്റുകളാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌.

ഏറ്റവും താഴത്തെ നില, 1, 4,10,15 എന്നീ നിലകളിലാണ്‌ സ്‌ഫോടകവസ്‌തുക്കൾ നിറയ്‌ക്കുന്നത്‌. ഇതിനായി ഈ നിലകളിലാകെ 1471 ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. പാലത്തിൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോഴുള്ള പ്രകമ്പനത്തേക്കാൾ കുറവായിരിക്കും സ്‌ഫോടനസമയത്തെ പ്രകമ്പനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News