ദിലീപ് പ്രതി തന്നെ; ഹര്‍ജി തള്ളി; എല്ലാ പ്രതികളും തിങ്കളാഴ്ച ഹാജരാകണമെന്ന് കോടതി; ദിലീപ് ഹൈക്കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളി.
ദിലീപിനെതിരെ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

തന്നെ പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ പ്രധാന വാദം.

അതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നും ദിലീപ് വാദിച്ചു. എന്നാല്‍ ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

ദിലീപിനെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിലുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ വാദം ശരിവെച്ച കോടതി ദിലീപ് വിചാരണനേരിടണമെന്ന് ഉത്തരവിടുകയായിരുന്നു.

വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ പത്ത് ദിവസം നല്‍കണമെന്ന് ദിലീപിനു വേണ്ടി അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി.

കൂടാതെ കുറ്റം ചുമത്തല്‍ നടപടികള്‍ക്കായി ദിലീപ് ഉള്‍പ്പടെ മുഴുവന്‍ പ്രതികളോടും മറ്റന്നാള്‍ ഹാജരാകാനും കോടതി ഉത്തരവിട്ടു. കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ വിചാരണക്കുള്ള തിയ്യതി കോടതി തീരുമാനിക്കും.

അതേ സമയം, വിചാരണക്കോടതി ഉത്തരവിനെതിരെ മറ്റന്നാള്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here