പൗരത്വ ഭേദഗതി നിയമം; പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.

അലിഗഢ് മുസ്ലിം സര്‍വകലാശാലയ്ക്കു സമീപം റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കണ്ണന്‍ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News