ഐസ്‌ലന്റ്- ‘ലാന്‍ഡ് ഓഫ് ഫയര്‍ ആന്‍ഡ് ഐസ്’

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യം

വടക്കന്‍ യൂറോപ്പിലെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്‌ലന്റ് .റെയിക് ജാവിക് ആണ് തലസ്ഥാനം. അഗ്നിപര്‍വ്വതങ്ങള്‍, ഗെയ്സറുകള്‍, ചൂട് നീരുറവകള്‍, ലാവ വയലുകള്‍ എന്നിവയടങ്ങിയ പ്രകൃതിദൃശ്യങ്ങള്‍ ഐസ്ലാന്‍ഡില്‍ കാണാം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഗ്ലേസിയര്‍ വട്നയോകുല്‍ സ്ഥിതി ചെയുന്നത് ഇവിടെയാണ്. 3,35,000 ആണ് ജനസംഖ്യ. ഐസ്ലന്റിന്റെ ജിയോളജിയാണ് യാത്രികരെ ഇങ്ങോട്ടു ആകര്‍ഷിക്കുന്നത് .

വളരെ മനോഹാരമായ വെള്ളച്ചാട്ടങ്ങളും, അഗ്നിപര്‍വ്വതങ്ങളും, ലാവാ ഫീല്‍ഡും, ടെക്ടോണിക് പ്ലേറ്റ്സ് സെപ്പറേഷനും, ഹോട് സ്പ്രിങ്സും, ഗെയിസിറും, ബ്ലാക്ക് സാന്‍ഡ് ബീച്ചുകളും, ഐസ്ബര്‍ഗുകളും, ബ്ലൂ ലഗൂണ്‍ , സീല്‍ വാച്ചിങ്ങും, ഭൂപ്രകൃതിയുള്ള ഹൈലാന്‍ഡ് റീജിയനും, ബേര്‍ഡ് വാച്ചിങ്ങും അതില്‍ പ്രധാനപ്പെട്ടതാണ്.യാത്ര ചെയ്യാന്‍ വളരെ ചെലവ് കൂടിയ രാജ്യമാണ് ഐസ്‌ലന്റ് .

റിങ് റോഡ്

ഐസ്‌ലന്റ്  എന്ന ദ്വീപ് രാജ്യത്തിലെ പ്രധാനപ്പെട്ട ഹൈവേ ആണ് റിങ് റോഡ്.ഐസ്ലന്‍ഡിനെ ചുറ്റി വരുന്നത് കൊണ്ടാണ് ഇതിനെ റിങ് റോഡ് എന്ന് വിളിക്കുന്നത്. ഐസ്ലന്റിലെ എല്ലാ പ്രകൃതി വിസ്മയങ്ങളുടെയും ഭൂരി ഭാഗവും റിങ് റോഡിലൂടെയുള്ള യാത്രക്കിടയില്‍ കാണാന്‍ സാധിക്കും. ഏകദേശം 130 ഓളം അഗ്നി പര്‍വ്വതങ്ങളുണ്ട് ഈ രാജ്യത്തില്‍ .

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഗ്ലേസിയര്‍ സ്ഥിതി ചെയുന്നത്
ഐസ്ലന്റിലാണ്

പല അഗ്നിപര്‍വ്വതങ്ങളും ഈ മഞ്ഞുപാളികള്‍ക്കടിയില്‍ ആണെന്നത് കൗതകകരമായ വസ്തുതയാണ്. റിങ് റോഡിലൂടെയുള്ള യാത്രക്കിടെ അഗ്നിപര്‍വതങ്ങളില്‍ നിന്നും കുത്തിയൊലിച്ചിറങ്ങിയ ലാവ കടലിലേക്കു ഒഴുകിയിറങ്ങിയ കാഴ്ചകളും കാണാം.130 ഓളം അഗ്നി പര്‍വ്വതങ്ങളും, അതില്‍ നിന്നും പൊട്ടിയൊലിചുണ്ടായ ലാവാ ഫീല്‍ഡ്സും, ഗ്ലാസ്സിറുകളും ഐസ്ലന്റിനു നല്‍കിയ വിശേഷണം ആണ് ലാന്‍ഡ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍’.ഐസ്ലന്റില്‍ 4 വര്‍ഷങ്ങളിലൊരിക്കല്‍ അഗ്നിപര്‍വത സ്ഫോടനം നടക്കാറുണ്ട്.

2010 ലെ അഗ്നിപര്‍വത സ്ഫോടനം യൂറോപ്പിലെ വ്യോമഗതാഗതത്തെ മുഴുവനായും സ്തംഭിപ്പിച്ചു. തലസ്ഥാനനഗരമായ റെയിക് ജാവിക് സിറ്റി പണിതുയര്‍ത്തിയിരിക്കുന്നത് ലാവാ ഫീല്‍ഡില്‍ ആണ് . ഇവിടുത്തെ ജനങ്ങളുടെ അധ്വാനമാണ് ഐസ്ലന്റിനെ വികസിത രാജ്യമാക്കിയത്. പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന ഇവര്‍ തങ്ങളുടെ നാടിനെ വളരെ വൃത്തിയോടെ സൂക്ഷിക്കുന്നവരാണ് . ഐസ്ലന്റുകാരുടെ ജീവിത രീതിയും വ്യത്യസ്തമാണ് . നവംബര്‍ മുതലുള്ള അതിശൈത്യകാലം വീടിനുള്ളില്‍ തന്നെ ചിലവഴിക്കും. അതി ശക്തമായ മഞ്ഞു വീഴ്ചയാണ് ഈ കാലയളവില്‍. ഈ മാസങ്ങളില്‍ വീടിനു പുറത്തിറങ്ങുക അപകടമാണ്.

ഭൂമിശാസ്ത്രപരമായി ഒരുപാട് പ്രധാന്യം അര്‍ഹിക്കുന്ന രാജ്യമാണ് ഐസ്‌ലന്റ്

ഭൗമോപരിതലത്തില്‍ 2 ടെക്ടോണിക് പ്ലേറ്റുകള്‍ കണ്ടു മുട്ടുന്ന ലോകത്തിലെ 2 സ്ഥലങ്ങളില്‍ ഒന്നാണ് ഐസ്ലന്റിലെ പിങ്വെല്ലിര്‍. മറ്റൊന്ന് ആഫ്രിക്കയിലാണ്. ഐസ്ലന്റിലെ വെള്ളച്ചാട്ടങ്ങളാണ് മറ്റൊരു പ്രത്യേകത . ജലാശയങ്ങള്‍ക്ക് മികച്ച വര്‍ണങ്ങള്‍ ആണ് . അതില്‍ ഏറ്റവും മനോഹരം ഹ്രുന്‍ഫോസ്സര്‍ ആണ് . ലാവാ ഫീല്‍ഡുകളുടെ അടിത്തട്ടില്‍ നിന്നും ഒഴുകി കുതിച്ചു ചാടുന്ന നീല കലര്‍ന്ന നിരവധി വെള്ളച്ചാട്ടങ്ങളുടെ ദൃശ്യം അതി മനോഹരമാണ് . ഐസ്ലാന്‍ഡിലെ കാലാവസ്ഥ കൃഷിക്ക് അനുയോജ്യമല്ലാത്തതുകൊണ്ട് തന്നെ ഗ്രീന്‍ ഹൌസ് ടെക്നോളജി ഉപേയാഗിച്ചാണ് കൃഷി നടത്തുന്നത് .

ഐസ്ലന്റിലെ വട്നജോകുല്‍ ഗ്ലേസിയര്‍ ആണ് മറ്റൊരത്ഭുതം

മഞ്ഞുകട്ടകള്‍ ഉരുകിയൊലിച്ചുണ്ടായ നദിയിലൂടെ ഒഴുകി നടക്കുന്ന ഐസ്ബര്‍ഗുകള്‍ ഇവിടെ കാണാം . മഞ്ഞുപാളികളില്‍ കൂടിയുള്ള യാത്രക്കായി, ആര്‍മി മിസൈല്‍ ക്യാരീര്‍ ട്രക്കാണ് ഉപയോഗിക്കുന്നത്. കെര്‍ലിങ്ഗാഫ്ജോള്‍, സ്നേഫെല്‍സ്യോകുദ് പോലെയുള്ള സ്ഥലങ്ങള്‍ എത്തിച്ചേരാന്‍ റിവര്‍ ക്രോസിങ് അടക്കം പല സാഹസിക കടമ്പകളും കടക്കേണ്ടതുണ്ട് . ഇവിടെ ഉപരിതലത്തില്‍ തിളങ്ങുന്ന പച്ചപ്പായലുകളും, കുഞ്ഞരുവികളും, മനോഹരമായ പര്‍വ്വതങ്ങളും കാണാം .

ഒരു ദിവസം എല്ലാ സീസണല്‍ കാലാവസ്ഥയും ഇവിടെ അനുഭവപ്പെടാം. ശൈത്യത്തില്‍ ആകാശത്തില്‍ മിന്നിത്തിളങ്ങുന്ന നോര്‍ത്തേണ്‍ ലൈറ്റിസ് എന്ന പ്രതിഭാസം , ഐസ്ലന്റിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ സ്നേഫെല്‍സ് എന്നിവ മനോഹരമാണ് .ഐസ്ലന്റിലേക് പക്ഷി നീരിക്ഷകര്‍ കൂട്ടത്തോടെയെതത്താറുണ്ട് . പുഫിന്‍ പക്ഷികള്‍ വേനല്‍ക്കാലത്തു ആര്‍ട്ടിക് പ്രേദേശങ്ങളില്‍ നിന്നും ചേക്കേറുന്ന രാജ്യം കൂടിയാണ് ഇത്.

ഉരഗങ്ങളില്ലാത്ത നാടെന്നും ഐസ്‌ലന്റ് അറിയപ്പെടുന്നു

ടൂറിസം കൊണ്ട് മികച്ച നിലയിലേക്കു എത്തിയ രാജ്യമാണ് ഐസ്ലാന്‍ഡ്.മനുഷ്യര്‍ ആദ്യമായി ഐസ്ലാന്റില്‍ പാര്‍പ്പുറപ്പിച്ച സമയത്ത് ഇവിടെയുണ്ടായിരുന്ന ഒരേയൊരു കരസസ്തനി ആര്‍ട്ടിക് കുറുനരിയായിരുന്നു. ഹിമയുഗത്തിന്റെ അവസാനകാലത്ത് ഊറഞ്ഞുകിടന്നിരുന്ന കടല്‍ താണ്ടിയാണത്രേ കുറുനരികള്‍ ഇവിടെയെത്തിയത്. ഇന്നും ജന്തുവൈവിധ്യം നന്നേ കുറവാണ്. കീടങ്ങളും പ്രാണികളും മാത്രമാണ് അപവാദം.

സ്വദേശീയര്‍ എന്നു പറയാന്‍ ഉരഗവര്‍ഗത്തിലോ ഉഭയജീവിവര്‍ഗത്തിലോപെട്ട ഒറ്റ ജന്തുവും ഐസ്ലാന്റിലില്ല. ഒരു ശതമാനം മാത്രമുള്ള വനത്തിലും ജൈവവൈവിധ്യം നന്നേ കുറവാണ്.ഐസ്ലന്റില്‍ കാര്‍ വാടകക്ക് എടുത്ത് സെല്‍ഫ് ഡ്രൈവ് ചെയ്തു യാത്ര ചെയ്യുന്നതാണ് അഭികാമ്യം. മിക്ക ടൂറിസ്റ്റുകളും തിരഞ്ഞെടുക്കുന്നത് അത് തന്നെ. അതിനോടൊപ്പം യാത്രക്ക് ക്യാമ്പിംഗ് ആണ് യോജിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News