‘ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശബ്ദരാവില്ല’; നാടിനെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു

മലപ്പുറം: നാടിനെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് തുടങ്ങി.

ശനിയാഴ്ച രാവിലെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ് എന്നിവരാണ് മാര്‍ച്ച് നയിക്കുന്നത്.

‘ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശബ്ദരാവില്ല’ മുദ്രാവാക്യമുയര്‍ത്തി ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരൂര്‍ മുതല്‍ കോഴിക്കോട് വരെയാണ് മാര്‍ച്ച്.

ശനിയാഴ്ച തിരൂരില്‍ തുടങ്ങി താനൂര്‍വഴി പരപ്പനങ്ങാടിയില്‍ സമാപിക്കും. ഞായറാഴ്ച പരപ്പനങ്ങാടിയില്‍ ആരംഭിച്ച് ചേളാരി, തേഞ്ഞിപ്പലം, രാമനാട്ടുകര എന്നീ സ്ഥലങ്ങളിലൂടെ ഫറോക്ക് ചെറുവണ്ണൂരില്‍ സമാപിക്കും.

തിങ്കളാഴ്ച ചെറുവണ്ണൂരില്‍നിന്ന് മഹാറാലിയായി പകല്‍ മൂന്നിന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സമാപനയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News