പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ 24 മണിക്കൂർ രാജ്ഭവൻ ധർണ്ണ സമാപിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ 24  മണിക്കൂർ രാജ്ഭവൻ ധർണ്ണ സമാപിച്ചു. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

എം.ഇ. എസ് പ്രസിഡന്‍റ് ഡോ. ഫസൽ ഗഫൂറും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

വൺസ് എഗൈയ്ൻ ഫാസിസം, ഒാൾവെയ്സ് എഗൻസ്റ്റ് ഫാസിസം എന്ന മുദ്രാവാക്യമുയർത്തിയാണ് തെരുവിലെ പ്രക്ഷോഭം എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത്.

24 മണിക്കൂർ ധർണ്ണയിൽ രാപ്പകൽ വ്യത്യാസമില്ലാതെ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News