ദില്ലി: ഇറാന്‍ ഖുദ്സ് സേനാതലവന്‍ ജനറല്‍ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കന്‍ നടപടിയെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു.
ബാഗ്ദാദ് വിമാനത്താവളത്തിനടുത്ത് ഡ്രോണ്‍ ആക്രമണത്തിലുടെയാണ് അമേരിക്ക സുലൈമാനിയെ കൊലപ്പെടുത്തിയത്. ഒരു സ്വതന്ത്ര രാജ്യത്തിന്റെ സേനാ തലവനെ കൊലപ്പെടുത്തിയതിലൂടെ അന്താരാഷ്ട്രനിയമങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ട്രംപിന്റെ ഭരണകൂടം നടത്തിയത്.
പടിഞ്ഞാറന്‍ ഏഷ്യയിലും ഗള്‍ഫ് മേഖലയിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതം ഏറെ വലുതായിരിക്കും. തുടര്‍ സംഘട്ടനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഉത്തരവാദി അമേരിക്കയായിരിക്കും.
ഒരു രാജ്യത്തിന്റെ സേനാതലവന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ടും അമേരിക്കയെ കുറ്റപ്പെടുത്താന്‍ തയ്യാറല്ലാത്ത മോദി സര്‍ക്കാരിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സഖ്യശക്തിയായി മാറിയെന്നാണ് ഇത് കാണിക്കുന്നതെന്നും പിബി വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.