സംസ്ഥാനത്ത് 150 കമാന്റോകള്‍ കൂടി തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗം; ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ 150 കമാന്റോകള്‍ കൂടി ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗമായി. പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് പാണ്ടിക്കാട് ഐആര്‍ബി പരേഡ് ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.

സംസ്ഥാനത്ത് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കമാന്‍ഡോകളുടെ പരിശീലന കാലവും ഇനി സര്‍വീസായി പരിഗണിക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പൊലീസ് സേനയിലേക്ക് അഭ്യസ്തവിദ്യരായ യുവാക്കള്‍ കൂടുതലായി കടന്നുവരുന്നുണ്ട്.

വിദ്യാസമ്പന്നരുടെ അറിവും ശേഷിയും സേനയുടെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സും, കൗണ്ടര്‍ ടെററിസം ആന്‍ഡ് കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ട്രെയ്‌നിങ് സ്‌കൂളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News