തൊഴിലെടുത്ത് ജീവിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനുവരി 8 ന് പൊതുപണിമുടക്ക്‌; സർവ്വ മേഖലയും സതംഭിക്കുമെന്ന് എളമരം കരീം

രാജ്യത്ത് തൊഴിലെടുത്ത് ജീവിക്കുന്നവരുടെ അവകാശസംരക്ഷണത്തിനായി ഇൗ മാസം എട്ടിന്‌ നടത്തുന്ന പൊതുപണിമുടക്ക്‌ വൻ വിജയമാക്കാനൊരുങ്ങി സംയുക്ത ട്രേഡ്‌ യൂണിയൻ. സർവ്വ മേഖലയും പണിമുടക്കിൽ സതംഭിപ്പിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

കർഷക മേഖലയോടുള്ള കേന്ദ്ര സർക്കാരിന്‍റെ അവഗണന അവസാനിപ്പിക്കുക, കർഷക പെൻഷൻ പതിനായിരം രൂപയാക്കുക, ദേശീയ കാർഷിക കടാശ്വാസ കമ്മീഷൻ രൂപികരിക്കുക, തൊ‍ഴിലാളി വിരുദ്ധ നിയമ ഭേദഗതികൾ പിൻവലിക്കുക, വിലക്കയറ്റവും തൊ‍ഴിലില്ലായ്മയും തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ പൊതു പണിമുടക്ക്.

സ്വകാര്യവാഹനങ്ങൾ യാത്ര ഒഴിവാക്കിയും വ്യാപാര സ്ഥാപനങ്ങൾ കടകൾ അടച്ചിട്ടും പണിമുടക്കിന്‍റെ ഭാഗമാകും. സർവ്വ മേഖലയെയും പണിമുടക്ക് സതംഭിപ്പിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

രാജ്യത്തെ തൊഴിലാളികളെയും പണിയെടുക്കുന്നവരെയും ദ്രോഹിച്ച്‌ പട്ടിണിയിലേക്ക്‌ തള്ളുന്ന നയങ്ങളാണ്‌ മോഡി സർക്കാർ നടപ്പാക്കുന്നത്‌. തൊഴിലാളി വർഗം എണ്ണമറ്റ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങളാണ്‌ നിയമനിർമാണത്തിലൂടെ ഒന്നൊന്നായി കേന്ദ്ര സർക്കാർ ഹനിക്കുന്നത്‌.

പുതിയ ഭേദഗതി ബിൽ പാസായതോടെ തൊഴിലാളികളുടെ സംഘടിത നീക്കത്തിന് തുരങ്കം വെക്കുന്ന അവസ്ഥ വന്നു.സ്ഥിരം തൊഴിൽ സംവിധാനം തകർത്ത് കരാർ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനാണ്‌ സർക്കാർ നീക്കം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here