ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചു. ഇന്ത്യക്കായി 29 ടെസ്റ്റ്‌ മത്സരങ്ങളും, 120 ഏകദിനങ്ങളും 24 ട്വന്റി ട്വന്റിയും കളിച്ച ഇടംകയ്യൻ ഫാസ്റ്റ്‌ ബൗളർ 301 അന്താരാഷ്‌ട്ര വിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്‌. 2003ൽ 19-ാം വയസിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു പഠാന്റെ ടെസ്റ്റ് അരങ്ങേറ്റം.

പ്രതാപകാലത്ത്‌ സ്വിങ്ങുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കാന്‍ ഈ ഇടംകയ്യന്‍ മീഡിയം പേസര്‍ക്കായി. 2006 -ലെ കറാച്ചി ടെസ്റ്റില്‍ ആദ്യ ദിനം ആദ്യ ഓവറില്‍ ത്രസിപ്പിക്കുന്ന ഹാട്രിക്ക് കുറിച്ചതാണ് താരത്തിന്റെ കരിയറിലെ ചരിത്രമുഹൂർത്തം.

2012 ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഇര്‍ഫാന്‍ പഠാന്‍ ഏറ്റവും അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. 2013 ഐസിസി ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News