കൺസ്യുമർ ഫെഡിന്റെ ക്രിസ്തുമസ്സ് പുതുവത്സര വിപണിയെ നെഞ്ചേറ്റി തീര നിവാസികൾ

കൺസ്യുമർ ഫെഡിന്റെ ക്രിസ്തുമസ്സ് പുതുവത്സര സഹകരണ വിപണിയെ നെഞ്ചേറ്റി തീര നിവാസികൾ. 55 % വിലകുറവിൽ 12 ഇന നിത്യോപയൊഗ സാധനങളാണ് വിതരണം ചെയ്തത്. തുടർന്നും വീട്ടു പടിക്കൽ നിത്യോപയോഗ സാധനങൾ എത്തിക്കാൻ സർക്കാർ തയാറാകണമെന്ന് ഗുണഭോക്താക്കൾ അഭ്യർത്ഥിച്ചു.

ഇത് കഴിഞ്ഞ ഡിസംബർ 31 ന് കൊല്ലം പരവൂരിലെ കാഴ്ച,കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സഹകരണ വിപണിയാണിത്. ഒരു ദിവസം 150 കാർഡുടമകൾക്കാണ് ഭക്ഷ്യ സബ്സിഡി യുടെ ഗുണം ലഭിച്ചത്.

ത്രിവേണി ഷോറൂം ഇല്ലാത്ത മേഖലകളിലാണ് സഞ്ചരിക്കുന്ന ത്രിവേണി സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങൾ എത്തിച്ചത്. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ്‌ വിലക്കിഴിവിൽ വിതരണം ചെയ്തതും. അരി മുതൽ ശുദ്ധമായ വെളിച്ചെണ്ണ
വരെ കിറ്റിൽ ഉൾപ്പെടും. സ‌മൂഹ്യ പെൻഷൻ പോലെ തന്നെ സഹകരണ വിപണിയെ നാട്ടുകാർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.

ഒന്ന് വിലക്കുറവ് രണ്ട് ഗുണനിവാരമുള്ളവ ഇതു രണ്ടുമാണ് ഗുണഭോക്താക്കളെ ആകർഷിക്കുന്നത്.ഇനിയും ഈ പദ്ധതി തുടരണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.സംസ്ഥാനത്ത് കഴിഞ്ഞ 22 ന് തുടങിയ വിപണി 31 ന് അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News