ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ വ്യോമാക്രമണം നടന്നതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്കും അമേരിക്കന്‍ സൈനികര്‍ തങ്ങുന്ന ബാലാദ് വ്യോമതാവളത്തിനും നേരെയാണ് വ്യോമാക്രമണം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം.
രണ്ടിടത്തേക്കും റോക്കറ്റുകള്‍ എത്തിയെന്നും എന്നാല്‍ ആക്രമണത്തില്‍ ആളാപയമുണ്ടായിട്ടില്ലെന്നുമാണ് എഎഫ്പിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിനെ പറ്റിയുള്ള വിശദമായ വിവരങ്ങള്‍ പുറത്ത് വരുന്നതേ ഉള്ളൂ..
അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊലപ്പെട്ട ഇറാന്‍ വിപ്ലവഗാര്‍ഡ് വിഭാഗം മേധാവി അസീം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കന്‍ എംബസിയെ അടക്കം ലക്ഷ്യം വച്ചുള്ള റോക്കറ്റ് ആക്രമണം. ഇറാന്റെ ആത്മീയ ആചാര്യനായ അലി ഖമേനിയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Get real time update about this post categories directly on your device, subscribe now.