മാരായമുട്ടം ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റ് മാരായമുട്ടം അനിലിന് കുരുക്ക് മുറുകുന്നു

മാരായമുട്ടം സഹകരണ ബാങ്ക് അഴിമതി കേസില്‍ മുന്‍ പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ മാരായമുട്ടം അനിലിന് കുരുക്ക് മുറുകുന്നു. മുട്ടക്കോഴി തട്ടിപ്പില്‍ മാരായമുട്ടം അനിലിന്റെ മകനും ജേഷ്ഠനും പ്രതികളാവും. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ മാരായമുട്ടം സുരേഷിനേയും, അനിലിന്റെ മകന്‍ അനനന്തനേയും വ്യാജരേഖകള്‍ ചമച്ച് ബാങ്കിനെ വഞ്ചിച്ചുവെന്ന് കണ്ടെത്തല്‍.

മാരായമുട്ടം സഹകരണബാങ്കിലെ കോടികളുടെ വായ്പ്പ തട്ടിപ്പിന് പിന്നാലെയാണ് സഹകാരികള്‍ക്ക് മുട്ടകോഴി നല്‍കി വഞ്ചിച്ച സംഭവത്തില്‍ മാരായമുട്ടം അനിലിന് പിന്നാലെ അടുത്തബന്ധുക്കളെയും പോലീസ് പ്രതികളാക്കാന്‍ ഒരുങ്ങുന്നത്. മാരായമുട്ടം അനിലിന്റെ മകന്‍ അനന്തന്‍, ജേഷ്ഠനും തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ മാരായമുട്ടം സുരേഷിനേയും ആണ് തട്ടിപ്പില്‍ പ്രതികളാവുക. സഹകാരികളില്‍ നിന്ന് ശേഖരിച്ച ലക്ഷകണക്കിന് കോഴിമുട്ടകള്‍ ഫാര്‍മേഴ്‌സ് സൊസൈറ്റി എന്ന പേരില്‍ മറ്റൊരു സ്ഥാപനം രജിസ്ടര്‍ ചെയ്ത് ബാങ്ക് പ്രസിഡന്റെ മകനും, ജേഷ്ടനും ചേര്‍ന്ന് തട്ടിയെടുത്തു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവരെ കൂടാതെ സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളായ ബിനില്‍, മഞ്ജു എന്നീവരും കേസില്‍ പ്രതികളാവും.

മാരായമുട്ടം ബാങ്കിന്റെ വ്യാജ മുദ്ര കൃതൃമമായി നിര്‍മ്മിച്ചാണ് ബാങ്ക് പ്രസിഡന്റിന്റായിരുന്ന മാരായമുട്ടം അനിലിന്റെ മകനും ഫാര്‍മേഴ്‌സ് സെസൈറ്റിയുടെ സിഇഒയുമായിരുന്ന അനന്തനും, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ മാരായമുട്ടം സുരേഷും ചേര്‍ന്ന് കര്‍ഷകരെ കബൡിച്ചെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.ഇരുവരേയും കേസില്‍ പ്രതിയാക്കി ഉടന്‍ തന്നെ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും ബാങ്കിന്റെ മുന്‍ പ്രസിഡന്റും , കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ മാരായമുട്ടം അനില്‍, ബാങ്ക് സെക്രട്ടറി ശ്രീജ എന്നീവര്‍ക്കെതിരെ ഇതേ സംഭവത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്തതിന് പിന്നാലെയാണ് അനിലിന്റെ മകനും,ജേഷ്ഠനും പ്രതികയാവുക.

നമ്പാര്‍ഡിന്റെ സഹായത്തോടെ ഒരു കര്‍ഷകന് 120 കോഴിയും , കോഴിക്കുളള കൂടും ബാങ്ക് സൗജന്യമായി നല്‍കുമെന്നും, പകരം കോഴി മുട്ട ബാങ്കിന് സൗജന്യമായി നല്‍കണമെന്നായിരുന്നു കര്‍ഷകരും ബാങ്കുമായുളള വ്യവസ്ഥ.ഇത്തരത്തില്‍ കര്‍ഷകരുടെ കൈയ്യില്‍ നിന്ന് ശേഖരിച്ച ലക്ഷകണക്കിന് മുട്ടകള്‍ മാരായമുട്ടം അനിലും, അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിയെടുത്തു എന്നാണ് പോലീസ് പറയുന്നത്. സൗജന്യമെന്ന് പ്രചരിപ്പിച്ച് കോഴിയും കൂടും നല്‍കിയ കര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ്തട്ടിപ്പ് പുറത്തായത്. കോണ്‍ഗ്രസ് നേതൃത്വത്തിലുളള ബാങ്ക് ഭരണസമിതിക്കെതിരെ സഹകാരികളുടെ ബാങ്ക് ഉപരോധം ഈ മാസം ഏഴിന് മാരായമുട്ടത്ത് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here