ഏഴിമല നാവിക അക്കാദമിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും സമ്പൂര്‍ണ നിരോധനം

ഏഴിമല നാവിക അക്കാദമിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും സമ്പൂര്‍ണ നിരോധനം. വിശാഖപട്ടണത്ത് ഐഎസ്ഐ ചാരന്‍മാര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ഏഴ് നാവിക സെയിലര്‍മാര്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഉത്തരവ്. ഞായറാഴ്ചക്കുമുമ്പ് മുഴുവന്‍ ഓഫീസര്‍മാരും കേഡറ്റുകളും സിവിലിയന്‍ ജീവനക്കാരും സാധാരണ ഫോണിലേക്ക് മാറണമെന്നും ഡെപ്യൂട്ടി കമാന്‍ഡന്റ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

അക്കാദമിയിലെ മുഴുവന്‍ ഓഫീസുകള്‍, ക്ലാസ് മുറികള്‍, സ്‌ക്വാഡ്രന്‍ ഓഫീസുകള്‍, പരിശീലന സ്ഥലങ്ങള്‍, സൈനിക മേഖലകള്‍, കേന്ദ്രീയ വിദ്യാലയം, വ്യവസായ യൂണിറ്റുകള്‍,മറ്റ് ഓഫീസുകള്‍, സൈനിക ആശുപത്രി എന്നിവിടങ്ങളിലാണ് നിരോധനം. സന്ദര്‍ശകര്‍ക്കും ഇതു ബാധകമാണ്. ഫെയ്സ്ബുക്കും മറ്റ് സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ബന്ധപ്പെട്ട മുഴുവന്‍ ആളുകളും ഫെയ്സ്ബുക്ക് അക്കൗണ്ടില്ലെന്നും നേരത്തേ ഉണ്ടായിരുന്നത് ഒഴിവാക്കിയെന്നും കാണിച്ച് സത്യപ്രസ്താവന നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നതുപോലുള്ള സംഭവങ്ങള്‍ അതീവ ഗൗരവതരമാണെങ്കിലും ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ പൂര്‍ണമായി നിരോധിക്കുന്നതില്‍ ജീവനക്കാര്‍ക്കും നാവികോദ്യോഗസ്ഥര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു’ സമാനമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നാവിക ഉദ്യോഗസ്ഥരും സിവിലിയന്‍ ജീവനക്കാരും ഉള്‍പ്പെടെ രണ്ടായിരത്തോളംപേരെയാണ് നിരോധനം നേരിട്ടു ബാധിക്കുക. അക്കാദമിയിലെ വിമുക്തഭട ക്യാന്റീനില്‍ ഓണ്‍ലൈന്‍ പണമിടപാടുമാത്രമേയുള്ളൂ. രണ്ടായിരത്തോളം പേര്‍ രണ്ടു ദിവസത്തിനകം സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ച് സാധാരണ ഫോണിലേക്ക് മാറുന്ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News