ടൂറിസം: ഓരോ പൗരനും ഒരു ടൂറിസ്റ്റ് എന്ന രീതിയില്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കണം : മുഖ്യമന്ത്രി

ടൂറിസം മേഖലയില്‍ ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഞ്ചാരികളോട് മാന്യമായി പെരുമാറണം.എന്നാലേ വിനോദ സഞ്ചാരമേഖല വികസിക്കൂ തൃശൂരില്‍ ലുലൂ ഗ്രൂപ്പിന്റെ ഹയാത്ത് റീജന്‍സി പഞ്ചനക്ഷത്ര ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താമസൗകര്യം നല്ലതുപോലെ വര്‍ധിക്കണം. ഹോംസ്‌റ്റേ പ്രോത്സാഹിപ്പിക്കണം. കേന്ദ്രീകരിച്ച സംവിധാനം സഞ്ചാരികള്‍ക്ക് സഹായകരമാകും. ഓരോ പൗരനും ഒരു ടൂറിസ്റ്റ് എന്ന രീതിയില്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കണം ഓരോ വില്ലേജും ടൂറിസം കേന്ദ്രങ്ങളാകണം.പരിസ്ഥിതിക്ക് മുറിവേല്‍ക്കാത്ത വികസനമാണ് ഉണ്ടാവേണ്ടത്.

നിക്ഷേപകര്‍ നാടിനെ കൊള്ളയടിക്കാന്‍ വരുന്നവരാണെന്ന ധാരണ മാറി. നാടിന് പ്രയോജനപ്പെടുന്നവയാണ്.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സംരംഭങ്ങള്‍. ഏറ്റവും സമ്പന്നനായ മലയാളി വ്യവസായിയാണെങ്കിലും നാടിനോടുള്ള സ്‌നേഹം അദ്ദേഹം മുറുകെപ്പിടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here